മോഹന്‍ലാല്‍ – പൃഥ്വിരാജ് സിനിമ കസിന്‍സിന് സംഭവിച്ചത്
1 min readലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് കസിന്‍സ്
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത് ലൂസിഫറിലൂടെയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചെറിയൊരു വേഷം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ലൂസിഫറിനു വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി, വരിക വരിക സഹജരേ എന്ന ഗാനം സിനിമയില്‍ ആലപിക്കുകയും ചെയ്തു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 2019ലാണ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലൂസിഫര്‍.
എന്നാല്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ഒരു സിനിമ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്ന് എത്ര പേര്‍ക്കറിയാം? 2009ല്‍ ആയിരുന്നു സംഭവം. കസിന്‍സ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. സംവിധാനം ചെയ്യാനിരുന്നത് ലാല്‍ ജോസ്. തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും. അടുത്ത ബന്ധുക്കളായ രണ്ടു പേരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പല കാരണങ്ങളാല്‍ ഈ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ 2014ല്‍ കസിന്‍സ് എന്ന പേരില്‍ ഒരു റൊമാന്റിക് കോമഡി ചിത്രം മലയാളത്തിലുണ്ടായി. വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ സേതു വിന്റേതായിരുന്നു. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോര്‍ജ് എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ വേദിക, നിഷ അഗര്‍വാള്‍, പ്രദീപ് റാവത്ത്, കലാഭവന്‍. ഷാജോണ്‍, കൈലാഷ്, മിയ ജോര്‍ജ്, ഷിജു, രഞ്ജി പണിക്കര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുരുകന്‍ കാട്ടാക്കടയും റഫീഖ് അഹമ്മദും രചിച്ച വരികള്‍ക്ക് ഈണം നല്‍കിയത് എം.ജയചന്ദ്രനാണ്. വന്‍ വിജയം നേടിയില്ലെങ്കിലും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്തു കസിന്‍സ്.