ആടുജീവിതത്തിന്റെ മിക്‌സ് ഇഷ്ടപ്പെട്ടില്ല; റീ വര്‍ക്ക് ചെയ്യുന്നു എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും

1 min read

ഓസ്‌കര്‍ താരങ്ങളായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഒന്നിക്കുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. അതില്‍ ഡിസൈന്‍ ചെയ്ത സൗണ്ട് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ റീവര്‍ക്ക് ചെയ്യുകയാണെന്നും വ്യക്തമാക്കുന്നു റസൂല്‍ പൂക്കുട്ടി. പ്രശസ്തിക്കും അവാര്‍ഡിനും വേണ്ടി വര്‍ക്ക് ചെയ്യാറില്ല. ഏറ്റവും മികച്ചത് കണ്ടുപിടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. റസൂല്‍ പൂക്കുട്ടി പറയുന്നു. ആടുജീവിതത്തിനു വേണ്ടി ഞങ്ങളൊരു സൗണ്ട് മിക്‌സ് ചെയ്തിരുന്നു. പക്ഷേ പിന്നീടത് കേട്ടപ്പോള്‍ എനിക്കും റഹ്മാനും തൃപ്തി തോന്നിയില്ല. ഞങ്ങള്‍ ചെയ്തതൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആടുജീവിതത്തിനു വേണ്ടി ഞങ്ങള്‍ വീണ്ടും വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. ആ സിനിമക്കുവേണ്ടി പുതിയൊരു മിക്‌സ് വീണ്ടും ഡിസൈന്‍ ചെയ്യണം. അതാണ് ഞങ്ങള്‍… റസൂല്‍ പൂക്കുട്ടി പറയുന്നു.

Related posts:

Leave a Reply

Your email address will not be published.