കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന് ലെന

1 min read

കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന് നടി ലെന. ടിബറ്റിലായിരുന്നു ഞാന്‍ 63ാം വയസ്സില്‍ അവിടെ വച്ചായിരുന്നു മരണം. അതുകൊണ്ടാണ് ഈ ജന്മത്തില്‍ മൊട്ടയടിക്കാനും ഹിമാലയത്തില്‍ പോകാനും തോന്നിയത് ലെന വെളിപ്പെടുത്തുന്നു.

ആത്മീയ കാര്യത്തില്‍ സിനിമയില്‍ സ്വാധീനിച്ചിട്ടുള്ളത് ലാലേട്ടനാണ്. എല്ലാ ആഗ്രഹങ്ങളും എഴുതി വെക്കുന്നൊരു ശീലമുണ്ടായിരുന്നു. അതില്‍ ഒന്നാണ് ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത്. അങ്ങനെ 2008ല്‍ അതിനുള്ള അവസരം ലഭിച്ചു. 24 മണിക്കൂറിനുള്ളില്‍ ഷൂട്ട് ചെയ്യുന്ന സിനിമയായിരുന്നു.

ഗിന്നസ് ബുക്കിലേക്കുള്ള എന്‍ട്രിക്ക് വേണ്ടി ചെയ്ത സിനിമ. പടത്തിന്റെ പേര് ഭഗവാന്‍ എന്നാണ്. സിനിമയുടെ സെറ്റില്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്റെ മുന്നിലുടെ പോയ ലാലേട്ടന്‍ പുസ്തകമെടുത്തു നോക്കി. ഓഷോയെക്കുറിച്ചുള്ള വായനയ്ക്ക് ദി ബുക്ക് ഓഫ് സീക്രട്ട് എന്ന പുസ്തകം വായിക്കാനും അദ്ദേഹം പറഞ്ഞു. അന്നു തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം അതുമായി സമയം ചെലവഴിച്ചു. എന്റെ ജീവിതം പൂര്‍ണമായി തന്നെ മാറി. ലെന പറയുന്നു.

Related posts:

Leave a Reply

Your email address will not be published.