തട്ടം കരുവന്നൂരിനെ മറയ്ക്കാനോ? തട്ടത്തില്‍ പിടിക്കല്ലെ സംഘികളെ
1 min readപുതിയ തട്ടം വിവാദം കരുവന്നൂര്‍ കൊള്ള മറയ്ക്കാനോ?
ആരാണ് തട്ടത്തില്‍ പിടിച്ചത്. സി.പി.എം. എപ്പോള്‍. നിരീശ്വര വാദികളുടെ സമ്മേളനത്തില്‍.
എന്തിനായിരുന്നു വിവാദം. നിരീശ്വര വാദികളുടെ കയ്യടി നേടാനായിരുന്നോ. അല്ല , അവരുടെ കയ്യടി കിട്ടിയിട്ട് സി.പി.എമ്മിന് എത്ര വോട്ട് കിട്ടും. ഒരു നിയോജക മണ്ഡലത്തില്‍ ആയിരം വോട്ട് തികച്ചു കിട്ടില്ല. പിന്നെ എന്തിനായിരുന്നു ഈ വിവാദമൊക്കെ. ആരാണ്
ഈ അനില്‍കുമാര്‍. നമ്മുടെ കോട്ടയത്തെ സി.പി.എമ്മിന്റെ അടിമ. അതാണ് നല്ല പദം. പഴയ കാലത്തെ അടിമയല്ല. പുതിയ കാലത്തെ അടിമ. കെ.അനില്‍കുമാര്‍ സ്വന്തമായി ആലോചിച്ച് പറയുന്ന ആളല്ല. സ്വന്തമായി തോന്നിയാലും പാര്‍ട്ടിയോട് ചോദിക്കാതെ പറയില്ല. അപ്പോള്‍ ശനിയാഴ്ച കനകക്കുന്നില്‍ സഖാവ് അനില്‍കുമാര്‍ പറഞ്ഞതൊക്കെ പാര്‍ട്ടി പറഞ്ഞിട്ട് തന്നെ. അപ്പോള്‍ കെ.ടി.ജലീല്‍ പറഞ്ഞതോ. അതും പാര്‍ട്ടി പറഞ്ഞിട്ട് തന്നെ. എന്തിനാണ് രണ്ടുപേരും രണ്ടു രീതിയില്‍ പറഞ്ഞത്. അതാണ് വിവാദം. അങ്ങനെയാണ് വിവാദം ഉണ്ടാക്കുക. ഒരു പാര്‍ട്ടിയിലെ എല്ലാവരും ഒരേ പോലെ പറഞ്ഞാല്‍ പിന്നെ എന്തുവിവാദം. അപ്പോള്‍ വിവാദമുണ്ടാക്കാന്‍ പറഞ്ഞതു തന്നെ.
എന്തിനായിരുന്നു വിവാദം. ശ്രദ്ധ തിരിച്ചുവിടാന്‍. ഒന്നും രണ്ടുമല്ല, ഓരോ സഹകരണ ബാങ്കുകളില്‍ നിന്നും 300ഉം 400 കോടി രൂപയാണ് സി.പി.എം അടിച്ചുമാറ്റിയത്. തത്കാലം പിടിച്ചുനില്‍ക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും മറ്റുമായി കുറച്ച് പൈസ തിരിച്ചുവിടാമെന്ന് കരുതി. അത് നടന്നില്ല. നബാര്ഡ് വിലങ്ങ് തടിയായി. ചില്ലറ പൈസയൊന്നുമല്ല സഖാക്കള്‍ സഹകര ബാങ്കില്‍ നിന്നടിച്ചുമാറ്റിയത്. ്ജനം
ആകെ രോഷാകുലരാണ്. തങ്ങള്‍ ചോര നീരാക്കി സ്വരൂപിച്ച പണം ആണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത്. അതാണ് സി.പി.എമ്മുകാര്‍ അടിച്ചുമാറ്റിയത്. ആദ്യം ചില ജീവനക്കാര്‍ക്കെതിര നടപടിയെടുത്തു പ്രശ്‌നം തണുപ്പിക്കാനാണ് തീരുമാനിച്ചത്. അത് നടന്നില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പുകമറ സൃഷ്ടിക്കാമെന്നണ് കരുതിയത്. ഇ.ഡി വന്നോടെ അതും പൊളിഞ്ഞു.
കരുവന്നൂരില്‍ ചില്ലറയൊന്നുമല്ല സി.പി.എം കാര്‍ തട്ടിയെടുത്തത്. കണ്ടലയില്‍ സി.പി.ഐക്കാരും കൂടെ ഉണ്ടായിരുന്നു എന്നുമാത്രം .ഇവിടെയൊന്നും ഒതുങ്ങുന്നില്ല മാവേലിക്കര,. പുല്‍പ്പള്ളി, അയ്യന്തോള്‍… നോട്ടനിരോധനം വന്നപ്പോള്‍ കളളപ്പണം ഒളിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതെല്ലാം അവസാനം പൊല്ലാപ്പായി. കള്ളപ്പണവും പണം തട്ടിപ്പും എല്ലാം നടത്തി. എന്തൊക്ക തട്ടിപ്പുകളാണ് സഹകരണ ബാങ്കില്‍ നടക്കുന്നതെന്ന ്‌സഹകരണ മന്ത്രി തന്നെ നിയമസഭയില്‍ ചോദ്യത്തിനുത്തരമായി പറഞ്ഞതാണ്.കഴിഞ്ഞ വര്‍ഷം ജൂലായ് 18ന് . ക്രമപ്രകാരമല്ലാതെ വായ്പ നല്‍കല്‍, വ്യാജസ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച വായ്പ നേടുക, ഒരേ ജാമ്യം ഉപയോഗിച്ച് നിരവധി പേരുടെ പേരില് വായ്പ എടുക്കുക, കോടികള്‍ വായ്പയെടുത്ത് പണം മറിക്കുക, അങ്ങനെ നിരവധി നിരവധി തട്ടിപ്പുകള്‍
ഇതെല്ലാം സാധാരണക്കാരുടെ നിക്ഷേപമാണ്. ചില തട്ടിപ്പുകള്‍ പിടിക്കപ്പെടാതെ പോയി. ഇപ്പോള്‍ പലതും പുറത്തായി. നിക്ഷേപകര്‍ പണം കിട്ടാതെ മരിച്ചു. അതോടെ ജനം വയലന്റ് ആയി. എല്ലാവരും സി.പിഎമ്മിന് നേരെ തിരിഞ്ഞു. സഹകരണ വെട്ടിപ്പില്‍ ഇരുപക്ഷവുമുണ്ട്. കാര്യമായി വെട്ടിച്ചത് സി.പി.എം ആണെങ്കില്‍ ലീഗുകാര്‍ക്കും പങ്കുണ്ട്. മലപ്പുറം ജില്ലയിലെ ചില തട്ടി്പുകളൊക്കെ തത്കാലം ഒതുക്കി വച്ചിരിക്കുകയാണ്. ഇനിയും കുറെ പുറത്തുവരാനുണ്ട്. കോണ്‍ഗ്രസുകാരുടേതുമുണ്ട്.
അപ്പോഴാണ് ബി.ജെ.പി രംഗത്തിറങ്ങിയത്. കെ.സുരേന്ദ്രന്‍ തെളിവെടുപ്പുകളും സഹകരണ അദാലത്തുകളും തുടങ്ങിയത്. സുരേഷ് ഗോപി പദയാത്ര നടത്തുമെന്നു പറഞ്ഞത്.
അങ്ങനെയാണ് ചിരിച്ചുകൊണ്ട് കോട്ടയത്തെ സഖാവ് അനില്‍കുമാര്‍ കനകക്കുന്നു കൊട്ടാരത്തിലേക്ക് പോയത്. നാസ്തികരുടെ സമ്മേളനത്തിന് . അവിടെ വെടിപൊട്ടിക്കുന്നു. കെ.ടി ജലീലും ആരിഫും ഏറ്റുപിടിക്കുന്നു. സുന്നിയും മുജാഹിദും ഇ.കെയും എ.പിയും ജമാഅത്തും ലീഗുമൊക്കെ ഹാലിളകുന്നു.
ഇതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ തന്നെ. എന്തിനായിരുന്നു.
കരുവന്നൂരില്‍ നിന്ന്, സംസ്ഥാനത്തൊട്ടാകെ നടന്ന സഹകരണ തട്ടിപ്പുകളില്‍ നിന്ന ്ശ്രദ്ധ തിരിക്കാന്‍. അതുകൊണ്ട് നാട്ടുകാരെ, സംഘികളെ ഒരഭ്യര്‍ത്ഥന. തട്ടത്തില്‍ പിടിക്കേണ്ട്. സിപി.എമ്മുകാര്‍ കുറേക്കാലമായി തട്ടത്തിലാണ്. നിങ്ങളവരെ തൊടാന്‍ പോകേണ്ട.
നിങ്ങള്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്നു. സി.പി.എമ്മുകാര്‍ കോടികള്‍ വെട്ടിയതു കാരണം നിക്ഷേപം നഷ്ടപ്പെട്ട ആയിരങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കൂ. നിങ്ങള്‍ ജനത്തിന്റെ കൂടെ നിന്നാല്‍ ജനം നിങ്ങളുടെ കൂടെ നില്‍ക്കും. നിങ്ങള്‍ വിവാദത്തിന്റെ കൂടെ പോയാല്‍ വിവാദം കുറെ ക്കഴിഞ്ഞു തണുത്തുപോകും.
അതുകൊണ്ട് സംഘികളെ , ഒരിക്കല്‍ കൂടി പറയുന്നു. തട്ടത്തില്‍ പിടിക്കേണ്ട.