രാജ്യം മണിപ്പൂരിനൊപ്പം, സമാധാനം പുലരും – പ്രധാനമന്ത്രി

1 min read

രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം മണിപ്പൂർ വിഷയം പരാമർശിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുമ്പ് കലാപത്തിന്റെ കൊടുങ്കാറ്റാണ് മണിപ്പൂരിൽ അലയടിച്ചത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി.  നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും അപമാനം നേരിടേണ്ടി വന്നു. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്.  അത് തുടരും. മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.