വരുന്നു ജയിലറിന്റെ രണ്ടാംഭാഗം
1 min readരജനിചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന നൽകി നെൽസൺ
300 കോടിയും കടന്ന് കുതിക്കുകയാണ് രജനികാന്ത് ചിത്രമായ ജയിലർ. തിയേറ്ററുകളിൽ എത്തിയിട്ട് അഞ്ച് ദിവസമായതേയുള്ളൂ. 2023ലെ എാറ്റവും വലിയ ഹിറ്റ്. ഇനി തമിഴിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിൽ തലയുയർത്തി നിൽക്കാം നെൽസൺ ദിലീപ്കുമാറിന്.
ഇപ്പോഴിതാ ജയിലറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നെൽസൺ. വാർത്ത വന്നതോടെ ആവേശത്തിലാണ് ആരാധകരും. ജയിലറിൽ ഒന്നുരണ്ട് സീനുകളിൽ മാത്രം വരുന്ന മോഹൻലാലിനെയും ശിവരാജ്കുമാറിനെയും രജനിക്കൊപ്പം മുഴുനീള വേഷത്തിൽ അഭിനയിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അപ്പോൾ ചിത്രം ഒന്നുകൂടി കിടുക്കും.
ജയിലറിനു മാത്രമല്ല, ബീറ്റ്‌സ്, കൊലമാവ് കോകില, ഡോക്ടർ തുടങ്ങിയ ചിത്രങ്ങളുടെയും രണ്ടാം ഭാഗം ലക്ഷ്യമിടുന്നു നെൽസൺ. വിജയ്‌യെയും രജനികാന്തിനെയും വച്ച് വലിയൊരു ചിത്രം തന്റെ സ്വപ്‌നത്തിലുണ്ടെന്നും വെളിപ്പെടുത്തുന്നു നെൽസൺ ദിലീപ്കുമാർ.