മേരേ പരിവാർ ജനോം-ചെങ്കോട്ടയിൽ ശൈലി മാറ്റി പ്രധാനമന്ത്രി
1 min read77-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ, പതിവുശൈലിക്ക് മാറ്റം വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ കുടുംബാഗങ്ങളെ എന്നർത്ഥം വരുന്ന മേരേ പരിവാർ ജനോം എന്നായിരുന്നു പ്രധാനമന്ത്രിയുടെ സംബോധന. 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ സ്വാതന്ത്ര്യദിനസന്ദേശമാണിത്. പ്രസംഗത്തിലുടനീളം ജനങ്ങളെ പരിവാർജൻ എന്നാണ് അദ്ദേഹം സംബോധന ചെയ്തത്. മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം മേരേ പ്യാരെ ദേശ്വാസിയോം, ഭായിയോം ഔർ ബഹനോം എന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നത്. പ്രധാനമന്ത്രിയായി പത്താം തവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത്.