ഭരണപ്രതിപക്ഷങ്ങള്‍ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: പൊതുസിവില്‍ക്കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണപ്രതിപക്ഷങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൗരത്വഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും ചെയ്യുന്നത്. പാര്‍ലമെന്റ് ചര്‍ച്ച പോലും ചെയ്യാത്ത പൊതുസിവില്‍ക്കോഡിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. കരട് ബില്ല് പോലും വരാത്ത ഒരു നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ സഭയുടെ വിലപ്പെട്ട സമയം അപഹരിച്ച് പ്രതിഷേധിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

പൊതുസിവില്‍ക്കോഡിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന ഇഎംഎസിനെ പിണറായി വിജയനും സിപിഎമ്മും നിയമസഭയില്‍ പരസ്യമായി തള്ളിപറഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് മുമ്പില്‍ സിപിഎം പൂര്‍ണമായും മുട്ടുമടക്കി കഴിഞ്ഞു. ഗണപതി അവഹേളനത്തിനെതിരെ നിയമസഭയില്‍ ഒരക്ഷരം പോലും മിണ്ടാത്ത കോണ്‍ഗ്രസ് പൊതുസിവില്‍ക്കോഡിനെതിരെ മുതല കണ്ണീര്‍ ഒഴുക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. ഹിന്ദുക്കളെ പിന്നില്‍ നിന്നും കുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്‌സിപിഎം കൂട്ടുകെട്ടിന് പാലമായി പ്രവര്‍ത്തിക്കുന്നത് ജിഹാദി ശക്തികളാണെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ്‌കമ്മ്യൂണല്‍കമ്മ്യൂണിസ്റ്റ് സഖ്യമായ സി ക്യൂബാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇത്തരം മതപ്രീണനത്തിനെതിരെ ഹിന്ദുക്കളില്‍ നിന്നും മാത്രമല്ല മുസ്ലിം സമുദായത്തിലെ മതേതരവാദികളില്‍ നിന്നും പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.