പ്രതിപക്ഷ സഖ്യം സെമിഫൈനല്‍ തോറ്റു
1 min readഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ ഇനി ഡല്‍ഹി മേയര്‍ ?
ഡല്‍ഹി യൂണിയന് ടെറിറ്ററി ബില്ലിനെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുമെന്നും ഇത് പ്രതിപക്ഷത്തിന്റെ സെമിഫൈനല്‍ വിജയമായിരിക്കുമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ കേജരിവാള്‍ പറഞ്ഞത്. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പാണ് ഫൈനല്‍. അതില്‍ പ്രതിപക്ഷം വിജയിക്കുകയും മോദി അധികാരത്തില്‍ നിന്നു പുറത്താകുമെന്നുമായിരുന്നു കേജരിവാളിന്റെ അവകാശ വാദം. ഫൈനല്‍ നടക്കാനിരിക്കുന്നതേയുള്ളു. എന്നാല്‍ പ്രതിപക്ഷ സഖ്യം സെമിഫൈനലില്‍ തന്നെ തോറ്റിരിക്കുകയാണ്. ഡല്‍ഹി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിക്കഴിഞ്ഞു. ലോകസഭയില്‍ ബി.ജെ.പിക്ക് വമ്പിച്ച ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് തനിച്ച് ഭൂരിപക്ഷമില്ലാതിരുന്നത്. എന്നാല്‍ രാജ്യസഭയിലും വമ്പിച്ച പിന്തുണയാണ് ബില്ലിന് കിട്ടിയത്.
ബില്ലിനെ ഏറ്റവും ശക്തമായി എതിര്‍ത്ത ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഇത്. അതുമാത്രമല്ല ആന്ധ്രയിലെ ഭരണ കക്ഷിയായി വൈ.എസ്. ആര് കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ നിലപാടിനെ എ.എ.പി വിമര്‍ശിച്ചപ്പോള്‍ ആപ്പ് വിഘടനവാദികളുടെ സഹായം വാങ്ങിയ പാര്‍ട്ടിയാണെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് സഭയിലാരോപിച്ചത് ആപ്പിന് വലിയ തിരിച്ചടി കൂടിയായി.
കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരായാണ് ആപ് രൂപീകരിച്ചതു തന്നെ. രാഹൂല്‍ ഗാന്ധിയായിരുന്നു ആപ് പറഞ്ഞ ആദ്യത്തെ അഴിമതിക്കാരന്.പിന്നെ അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക തന്നെ ആപ് പുറത്തിറക്കി. ഇപ്പോഴവര്‍ ആപ്പിന് പ്രിയങ്കരരായി. ആപ്പ് തന്നെ വലിയ അഴിമതിക്കാരായി. ഡല്‍ഹി മദ്യ കുംഭകോണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ തന്നെ ജയിലിലാണ്. വീട് ആഡംബരം കൂടാതെ ഡല്‍ഹിയില്‍ എല്ലാ അഴിമതികളും കേജരിവാള്‍ തന്നെ നടത്തിയതാണ്.
ഈ കേജരിവാളാണ് ഡല്‍ഹി ബില്ലിനെ എതിര്‍ത്തില്ലെങ്കില്‍ തങ്ങള്‍ പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് പറഞ്ഞത്. കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രിയും ചേര്‍ന്ന് എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും നേതാക്കളെയും ബില്ലിനെ എതിര്‍ക്കാനായി പോയി കണ്ടു. ഏതായായാലും സെമിഫൈനലില്‍ പ്രതിപക്ഷ സഖ്യം തോറ്റു കഴിഞ്ഞു. ഇപ്പോള്‍ ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ തങ്ങള്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരിക്കുമെന്നാണ് ആപ്പ് പറയുന്നത്.
പ്രതിപക്ഷ സഖ്യ രൂപീകരണത്തിന് ശേഷം അവര്‍ക്ക് കിട്ടുന്ന ശക്തമായ തിരിച്ചടിയാണ് രാജ്യസഭയില്‍ കണ്ടത്.