കൊലവിളിയുമായി പി.ജയരാജന്‍; യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കുമെന്ന് ഭീഷണി

1 min read

 വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. തലശ്ശേരിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ സ്പീക്കര്‍ ഷംസീറിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു കൊലക്കേസ് പ്രതിയായ ജയരാജന്റെ പ്രസംഗം.

എഎന്‍ ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിപ്പിടിച്ച് പ്രശ്‌നം വഷളാക്കാമെന്ന് കരുതേണ്ട. തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് അദ്ദേഹം. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും. ആരാണ് നാട്ടില്‍ ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഷംസീറിന്റെ മതം എടുത്തുപറഞ്ഞു വരെ പ്രസംഗിച്ചു. അത് ഒരാള്‍ എടുത്തുപറഞ്ഞാല്‍ അയാളെ ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിക്കാര്‍ കരുതരുത്.  ഭരണഘടനാ പരമായ തന്റെ കര്‍ത്തവ്യമാണ് ഷംസീര്‍ നിര്‍വഹിച്ചതെന്നും ജയരാജന്‍ പ്രംസഗത്തില്‍ പറഞ്ഞു.

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതോടെ വിഷയത്തില്‍ ന്യായീകരണാര്‍ത്ഥം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പി. ജയരാജന്റെ കൊലവിളി പ്രസംഗം.

Related posts:

Leave a Reply

Your email address will not be published.