ഹലോ മൈക്ക് ടെസ്റ്റിങ്ങ്  ; നാടകം തുടങ്ങുകയാണെന്ന് ഹരീഷ് പേരടി

1 min read

 ജോയ് മാത്യു: ഇവിടെ പാവം പിടിച്ച ഒരു മൈക്കിന്റെ കാര്യം  ഇങ്ങനെയാണെങ്കില്‍  മണിപ്പൂരിന്റെ കാര്യം പറയാനുണ്ടോ?

 മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ തകരാറിലായ മൈക്കിനെതിരെ കേസെടുത്തതിനെ കളിയാക്കി സിനിമാ പ്രവര്‍ത്തകരായ ഹരീഷ് പേരടിയും ജോയ് മാത്യുവും.  കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ  അനുസ്മരിക്കാന്‍ അയ്യങ്കാളി ഹാളില്‍ നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് 15 നിമിഷത്തേക്ക് നിശ്ബദമായത്. പിന്നീട് മുഖ്യമന്ത്രി പ്രസംഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഉമ്മന്‍ചാണ്ടിയെ സ്മരിച്ച്  മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസംഗത്തിലും പിണറായിയെ ഭംഗ്യന്തരേണ വിമര്‍ശിച്ചതായി സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ആരോപണമുയരുകയും ചെയ്തു. ഇതോടെയാണ് കന്റോണ്‍മെന്‍് പോലീസ് മൈക്കും
ആംപ്ലിഫയറും കസ്റ്റഡിയിലെടുക്കുകയും എഫ്.ഐ.ആര്‍ ഇടുകയും ചെയ്തത്. പേരറിയാത്ത ആള്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. സാമൂഹ്യ മാദ്ധ്യമങ്ങളിലുടെ ശക്തമായ പ്രതിഷേധം വന്നതിനെ തുടര്ന്ന ്‌മൈക്കിനെതിരെയ എടുത്ത കേസ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

 ഇതേ തുടര്‍ന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളി്ല്‍ ഹരീഷ് പേരടിയും ജോയ് മാത്യുവും കുറിപ്പിട്ടത്. ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെ …………

ഹലോ…ഹലോ…മൈക്ക് ടെസ്റ്റിംങ്ങ്..അടുത്ത ഹൗളിങ്ങോട് കൂടി നാടകം ആരംഭിക്കുന്നു…ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…’കേസ്’..മൈക്കും ആംബ്ലിഫയറും..ഈ രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകത്തിന്റെ ആദ്യാവതരണം തൂറ്റിപോയെങ്കില്ലും..ഇനി നാടകം കാണാന്‍ വരുന്നവര്‍ മൈക്കിന്റെ കേബിള്‍ ചവുട്ടി ഇനിയും ഹൗളിങ്ങ് തന്ന് സഹകരിച്ചാല്‍ ഈ നാടകം തുടര്‍ന്നും കളിക്കാവുന്നതാണ് …സഹകരിക്കുക …ഈ പരീക്ഷണ നാടകം വിജയിപ്പിക്കുക…

 ജോയ് മാത്യുവിന്റെ കുറിപ്പിങ്ങനെ

മൈക്കിന്റെ ചിത്രം കൊടുത്താലും നര്‍മ്മബോധമില്ലാത്ത കാപ്‌സ്യൂള്‍ അടിമകള്‍ കമന്റ് ബോക്‌സില്‍ വന്ന് കുരയ്ക്കും ,മണിപ്പൂരിനെക്കുറിച്ച് എന്താ മിണ്ടാത്തതെന്ന് !
ഇവിടെ പാവം പിടിച്ച ഒരു മൈക്കിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ മണിപ്പൂരിലെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ ?
രണ്ടും ഒരേനാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം
ഭീതിയുടെ തമ്പുരാക്കന്മാര്‍
ഇപ്പാള്‍ രണ്ടുമായില്ലേ

Related posts:

Leave a Reply

Your email address will not be published.