അര്‍ജന്റീന താരങ്ങള്‍ ഓപ്പണ്‍ ബസിലെ ആഘോഷത്തിനിടെ ഒഴിവായത് വന്‍ അപകടം

1 min read

ബ്യൂണസ് ഐറിസ്: ലോകകപ്പ് നേടിയത്തിന്റെ ആഘോഷങ്ങള്‍ തുടരുന്നതിനിടെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് അര്‍ജന്റീന താരങ്ങള്‍. ദോഹയില്‍ നിന്ന് ടീം ഇന്ന് ബ്യൂണസ് ഐറിസില്‍ എത്തിയിരുന്നു. വിമാനമിറങ്ങിയ ശേഷം ആരാധകരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി ഓപ്പണ്‍ ബസില്‍ പോകുമ്പോഴാണ് സംഭവം ഉണ്ടായത്. ലിയോണല്‍ മെസി, ഡി മരിയ, പരേഡസ് അടക്കമുള്ള താരങ്ങള്‍ ബസിന്റെ മുകള്‍ ഭാ??ഗത്താണ് ഇരുന്നത്.

ബസ് മുന്നോട്ട് പോകുന്നതിനിടെ കുറകെയുള്ള കേബിള്‍ ആദ്യം താരങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. കേബിളിന് അടുത്ത് എത്തിയപ്പോള്‍ തക്കസമയത്ത് എല്ലാവരും കുനിഞ്ഞതിനാല്‍ മാത്രമാണ് അപകടം ഒഴിവായത്. വിശ്വ മാമാങ്കത്തില്‍ വിജയം നേടിയയെത്തിയ വീരന്മാരെ കാണാന്‍ ഒരു രാജ്യമാകെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ലിയോണല്‍ മെസിക്കും സംഘത്തിനും വന്‍ വരവേല്‍പ്പാണ് അര്‍ജന്റീന ഒന്നടങ്കം ഒരുക്കിയത്.

ദോഹയില്‍ നിന്ന് റോമിലെത്തിയ ശേഷമാണ് അര്‍ജന്റൈന്‍ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ വന്‍ ജനക്കൂട്ടം ടീമിനെ വളഞ്ഞു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നപ്പോള്‍ തന്നെ അര്‍ജന്റീനയില്‍ ആഘോഷം തുടങ്ങിയിരുന്നു. ലിയോണല്‍ മെസിയുടെയും മറ്റ് താരങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തി ലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.

മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍. ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ട് പാടിയും ചാന്റുകള്‍ മുഴക്കിയും നൃത്തം വച്ചും അവര്‍ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു

Related posts:

Leave a Reply

Your email address will not be published.