ഫൈനല്‍ മെസിയും എംബാപ്പെയും തമ്മില്‍
1 min readദോഹ: ഖത്തര്‍ ലോകകപ്പില്‍ ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ നേര്‍ക്കുനേര്‍ വരുന്നതാണ് അ!ര്ജന്റീനഫ്രാന്സ് ഫൈനലിന്റെ പ്രത്യേകത. പിഎസ്ജിയിലെ സഹതാരങ്ങള്‍ ആണെങ്കിലും ഇരുവ!ര്ക്കുമിടയിലെ ശീതസമരം ഞായറാഴ്ചത്തെ ഫൈനലിനെ ചൂട് പിടിപ്പിച്ചേക്കാം.
കാല്പന്ത് മാമാങ്കാത്തിലെ പെരുങ്കളിയാട്ട മുറ്റത്ത് മുഖാമുഖം നില്‍ക്കുകയാണ് ഫ്രാന്‍സും അ!ര്ജന്റീനയും. മുറുക്കിപ്പറഞ്ഞാല്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും. ഖത്തറിന്റെ മോഹമുറ്റത്ത് നില്ക്കുന്ന ഫ്രാന്‍സിന്റെ പടക്കോപ്പാണ് എംബാപ്പെ. അര്‍ജന്റീന കാത്തുകാത്തിരിക്കുന്ന കപ്പിന്റെ പൂട്ട് മെസിയുടെ ഇടംകാലിലും. കരിയറിന്റെ അവസാന പടവില്‍ എത്തിനില്‍ക്കുന്ന മെസി ലോകവേദിയില്‍ ഇനിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം യുവത്വത്തിന്റെ ചുറുചുറുക്കുള്ള എംബാപ്പെ തുടരെ ലോകകപ്പില്‍ വീരഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുവരും ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത് വിശ്വ കിരീടത്തിന് മാത്രമല്ല. ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍, പിന്നെ പിന്നാലെ വരാനുള്ള ബാലന് ഡി ഓ!ര്‍ അങ്ങനെയങ്ങനെ നീളുന്നു നോട്ടവും ലക്ഷ്യവും.
ഫുട്ബോള്‍ ലോകകപ്പില്‍ ആര് തൊട്ടാലും ഖത്തറിലെ നേട്ട പട്ടികകളിലെല്ലാം ഇരുവരുടെയും ബൂട്ടടയാളം പതിയും. മോഹക്കപ്പുമായി മെസി മടങ്ങുമോ അതോ, ഇനിയുമേറെ മുഴങ്ങിക്കേള്‍ക്കാനുള്ള എംബാപ്പെയുടെ പേരിനൊപ്പം രണ്ടാം ലോകകപ്പിന്റെ തിലകക്കുറിയുണ്ടാകുമോ? ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉത്തരമറിയാം. ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കില്‍ മൂന്ന് അസിസ്റ്റുകള്‍ മെസിയുടെ പേരിലുണ്ട്. നാല് ഗോള്‍ വീതവുമായി അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടമുഖത്തുണ്ട്.