അകത്തും പുറത്തും ശത്രുക്കള്‍ തലയൂരാനാകാതെ വി.ഡി.സതീശന് |rss vd satheesan saji cheriyan golwalkar
1 min readഅകത്തും പുറത്തും ശത്രുക്കള്‍ തലയൂരാനാകാതെ വി.ഡി.സതീശന് #rss #vd #satheesan #saji #cheriyan #golwalkar രണഘടനയ്ക്ക് എതിരെ സംസാരിച്ച് വിവാദത്തിലായ മന്ത്രി സജി ചെറിയാനെ രാജി വെപ്പിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചുവെങ്കിലും ഇതേ പ്രശ്നത്തില്‍ പ്രതിപക്ഷത്തിനു ലഭിച്ച രാഷ്ടട്രീയ മൈലേജ് വി.ഡി.സതീശന് തന്നെ നഷ്ടമാക്കി. അതിര് കടന്ന വാക്കുകള്‍ സജി ചെറിയാന്റെ മന്ത്രി സ്ഥാനം തന്നെ തെറിപ്പിച്ചപ്പോള്‍ സതീശന്റെ വാക്കുകള്അദ്ദേഹത്തിനു മാത്രമല്ല പ്രതിപക്ഷത്തിനു കൂടി വിനയായി. വിഷയത്തില്‍ കക്ഷിയല്ലാത്ത ആര്‍എസ്എസിനെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയും വിമര്‍ശിക്കുകയുമാണ് സതീശന് ചെയ്തത്. വിവാദത്തില്‍ കക്ഷിയല്ലാത്ത ആര്‍എസ്എസിനെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ച് രംഗം വഷളാക്കിയതില്‍ യുഡിഎഫ് നേതൃത്വവും കടുത്ത അസംതൃപ്തിയിലാണ്. ഇപ്പോള്‍ വിഷമവൃത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ സതീശനും യുഡിഎഫും വഴികള്‍ തേടുകയാണ്.