ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബത്തിന് സഹായം ലഭ്യമാക്കും: വി. മുരളീധരൻ

1 min read

തിരുവനന്തപുരം

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.   മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിൻ്റെ പിതാവുമായി കേന്ദ്രമന്ത്രി ഫോണിൽ സംസാരിച്ചു. സുഡാനിലുള്ള ആൽബർട്ടിൻ്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു.  തുടർനടപടികൾ ഏകോപിപ്പിക്കാൻ  സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു.

വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിൻ്റെ മരണവാർത്ത ഞെട്ടിക്കുന്നതെന്നും കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും  ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.