പ്രവാചകനെ നിന്ദിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്, ഗണപതിയെ നിന്ദിച്ചാലോ?

1 min read

പ്രവാചകനെ നിന്ദിച്ചാല്‍ മാപ്പ് പറഞ്ഞാലും അറസ്റ്റ്, പാര്‍ട്ടിക്ക് പുറത്തും

വിശ്വാസത്തിന്റെ കാര്യത്തില്‍ സി.പി.എമ്മിന് എപ്പോഴും ഇരട്ടത്താപ്പ്.  ഗണപതിയെ മിത്തെന്ന് പറഞ്ഞ് കളിയാക്കിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇതുവരെ തെറ്റ് തിരുത്തിയിട്ടില്ല. മാത്രമല്ല അദ്ദേഹം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനാകട്ടെ അതിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേ സമയം ഗണപതി മിത്താണെന്ന് പറയുന്ന ഗോവിന്ദന്‍ അള്ളാഹു മിത്താണെന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ല. ഹിന്ദുക്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഷംസീറാകട്ടെ താന്‍ ഇസ്ലാം വിശ്വാസിയാണോ എന്ന ചോദ്യത്തിന് അല്ല എന്നുത്തരം പറയുന്നില്ല. ഗണപതിയെ ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ച്  എന്‍.എസ്. എസ് നേതൃത്വത്തില്‍ നാമജപ യാത്ര നടത്തിയ തിരുവനന്തപുരത്തെ ആയിരത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പ്രവാചകനെയോ ഇസ്ലാമിനെതിരെയോ എന്തെങ്കിലും പറഞ്ഞാല്‍  അയാളെ സംരക്ഷിക്കില്ലെന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍  നിന്നുവരെ പുറത്താക്കും.

കോഴിക്കോട് നടുവണ്ണൂരിലെ തൃക്കുറ്റിശ്ശേരി നോര്‍ത്ത് ഡി.വൈ.എഫ് ഐ യൂണിറ്റ് കമ്മിറ്റി സെക്രട്ടറി കരുവള്ളി മീത്തല്‍ അന്‍ജിത് രാജിനെ  ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ ്നിന്നുവരെ നീക്കം ചെയ്തിരുന്നു.

രാവിലെ ഫെയ്‌സബുക്കില്‍ പോസ്റ്റിട്ട  അന്‍ജിത് വൈകുന്നേരം പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണവും പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിനാണ് ഡി.വൈ.എഫ്‌ഐ സന്‍ജിത്തിനെ പുറത്താക്കിയത്.  ഒരു പാര്‍ട്ടി നേതാവും ശാസ്ത്രബോധം വളര്‍ത്തിയതിന് ഡി.വൈ.എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതിനെതിരെ കമ എന്നൊരക്ഷരം മിണ്ടിയില്ല.

Related posts:

Leave a Reply

Your email address will not be published.