കളി സുരേഷ് ഗോപിയോട് വേണ്ടെന്ന് സര്‍ക്കാരിനോട് സ്ത്രീകള്‍

1 min read

മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ നടന്‍ എസ്.ജി നടക്കാവ് സ്റ്റേഷനില്‍ ഹാജരായി.
സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ കഴിയില്ലെന്ന് കെ.സുരേന്ദ്രന്‍

ഇവിടെ എന്തു ജനാധിപത്യം ? ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനം. മാദ്ധ്യമപ്രവര്‍ത്തകയോടെ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പോലീസ് എടുത്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. നൂറുകണക്കിന് സ്ത്രീകളും കോഴിക്കോട്ടെ നടക്കാവ് പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അവിടെ കൂടിയിരുന്ന അമ്മമാരൊക്കെ സുരേഷ് ഗോപിക്കനുകൂലമായാണ് സംസാരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീ പറഞ്ഞു. ആരെങ്കിലും എന്റെ തോളില്‍ കയ്യിട്ടാല്‍
എനിക്കതിഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ഞാനപ്പോള്‍ തന്നെ പ്രതികരിക്കും. ആ സമയത്ത് സൗഹാര്‍ദ്ദപരമായി പെരുമാറിയ ശേഷം പിന്നീട് പോയി കേസ് കൊടുക്കുന്നത് ഒരു ഗൂഡാലോചനയുടെ ഭാഗമാണ്. ഈ കേസിന്റെ പിറകില്‍ മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസാണെന്നും ചിലര്‍ ആരോപിച്ചു.
കുടുംബവുമായി കേരളത്തില്‍ ജീവിക്കാന്‍ പേടിയാവുന്നെന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ഒരുപക്ഷത്ത് ജിഹാദി. മറുവശത്ത് സി.പി.എം ഭരണകൂടം. , കുട്ടികളുമായി വേറെ നാട്ടില്‍ ജീവിക്കേണ്ടിവരേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നതെന്ന് അയാള്‍ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായ വേട്ടയാടലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇത് കള്ളക്കേസാണ്. ഇത് നിലനില്‍ക്കില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ കൊള്ളയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ സുരേഷ് ഗോപിക്കെതിരെ നീങ്ങിയത്. ഇത് രാഷ്ട്രീയ കളിയാണ്. ഈ രാഷ്ട്രീയവേട്ടയ്ക്കെതിരെ ബഹുജന പിന്തുണയോടെ ബി.ജെ.പി സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ കേസിന് പിന്നില്‍ പിണറായിയുടെയും സര്‍ക്കാരിന്റെയും അജന്‍ഡയാണ്. മനുഷ്യത്വ രഹിതമായ കേസ് നിലനില്‍ക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുകയാണ്. സി.പി.എം കാരെയൊന്നും കേരളത്തിലെ ഒരു പോലീസും തൊടില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മേളനത്തില്‍ സ്ത്രീപീഡന കേസിലെ പ്രതിയുടെ കൂടെയാണ് മുഖ്യമന്ത്രി ഇരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇവിടെ പാര്‍ട്ടിക്കാര്‍ക്കെതിരെ കേസെടുക്കില്ല. പാര്‍ട്ടിക്കാരുടെ പീഡന കേസ് അന്വേഷിക്കാന്‍ പോലീസിന് കഴിയില്ല. അതിന് പാര്‍ട്ടിക്കോടതിയുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. എസ്.ജിയെ വേട്ടയാടുന്നു എന്നാരോപിച്ച് നിരവധി പ്ലക്കാര്‍ഡുകളാണ് ജനക്കൂട്ടം ഉയര്‍ത്തിയത്.

രാവിലെ മുതല്‍ നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് കോഴിക്കോട്ടെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ മുന്നില്‍ തടിച്ചുകൂടിയത്. അവരുടെ ഇടയില്‍ നിന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്കെത്തിയത്. സ്റ്റേഷനില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ
സംഘര്‍ഷം ഉണ്ടായി. സ്റ്റേഷന്‍ പരിസരത്ത് നിന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് ഒഴിവാക്കുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടക്കാവ് സ്റ്റേഷനിലെത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.