ബാറിലെ ബൗണ്‍സര്‍മാര്‍ തന്റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി

1 min read

ദില്ലി: ബാറിലെ ബൗണ്‍സര്‍മാര്‍ തന്റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ദില്ലിയിലെ ബാറില്‍ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗണ്‍സര്‍മാര്‍ മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. താനും സുഹൃത്തുക്കളും ദില്ലിയിലെ സൗത്ത് എക്‌സ്റ്റന്‍ഷന്‍ പാര്‍ട്ട് 1 ലെ കോഡ് എന്ന ബാറിലാണ് സംഭവം ഉണ്ടായത്.

ബാറില്‍ പ്രവേശിക്കുന്നതിന് ചൊല്ലി തര്‍ക്കമുണ്ടായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബൗണ്‍സര്‍മാര്‍ അക്രമാസക്തരാവുകയും തങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തതായി അവര്‍ ആരോപിച്ചു.

സംഭവങ്ങളില്‍ വിശദപരിശോധനയില്‍ ബാറിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ബാറിലെ ബൗണ്‍സര്‍മാര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.

2019ല്‍ ഇതേ ബാറില്‍ തന്നെ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതിന് ബാര്‍ ഉടയ്ക്കും മകനുമെതിരെ കേസ് എടുത്തിട്ടുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.