കമ്മീഷനെ വച്ച് തീവ്രത അളക്കില്ല, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ സുധാകരന്‍

1 min read

തിരുവനന്തപുരം : ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ല .ഇതൊക്കെ സിപിഎം ചെയ്യുന്നതാണ്. കുറ്റം ചെയ്തവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാല്‍ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്നതില്‍ എംഎല്‍എയുടെ ഭാഗം കേള്‍ക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവില്‍ പോയത്. കെപിസിസി അംഗം മാത്രമാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.