ബിനോയ് വിശ്വം സി.പി.ഐയെ കുളം തോണ്ടിക്കുമോ
1 min readഡി.രാജ ഒരു എതിരാളിയെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് പറഞ്ഞുവിട്ടു
ദേശീയ തലത്തില്‍ അംഗീകാരം പോയെങ്കിലും കേരളത്തില്‍ സി.പി.ഐ ഭരണമുന്നണിയായ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പാരമ്പര്യം പേറുന്ന പാര്‍ട്ടിയും. മഹാരഥന്മാരൊക്കെ നയിച്ച പാര്‍ട്ടി. ശ്രീപദ് അമൃത് ഡാങ്കെയെന്ന എസ്.എ ഡാങ്കെ വലതുപക്ഷത്തോ , ഇടതുപക്ഷത്തോ ആണെന്ന് മനസ്സിലാകാത്ത വിധത്തില്‍ പ്രവര്‍ത്തിച്ചു. ദേശീയ തലത്തില്‍ സി.പി.ഐയ്ക്ക് അന്ന് ദേശീയ തലത്തില്‍ അല്പം മികവുണ്ടായിരുന്നു. കേരളം വിട്ടാലും ബിഹാറിലൊക്കെ അണികളുണ്ടായിരുന്നു. സി.രാജേശ്വര റാവുവും ദേശീയ തലത്തില്‍ തലയെടുപ്പുള്ള നേതാവായിരുന്നു. സി.പി.എം ഒന്നാം യു.പി.എ മന്ത്രിസഭയില്‍ ചേര്‍ന്നില്ലെങ്കിലും സി.പി.ഐ ചേര്‍ന്നു. ചതുരാനന്‍ മിശ്രയെ മന്ത്രിയാക്കി. അതിന് മുമ്പ് 75ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷങ്ങളൊക്കെ ഇന്ദിരാവിരുദ്ധ പക്ഷത്തായിരുന്നെങ്കിലും സി.പി.ഐ ഇന്ദിരയുടെ പിന്നില്‍ അടിയുറച്ചു നി്ന്നു.
കേരളത്തിലാണെങ്കില്‍ ജഗജില്ല കില്ലാടികളായിരുന്നു സി.പി.ഐ നേതാക്കള്‍.എം.എന്‍ ഗോവിന്ദന്‍ നായര്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍ ,പി.കെ.വാസുദേവന്‍ നായര്‍ ഒക്കെ. അടിയന്തരാവസ്ഥയില്‍ കെ.കരുണാകരന്‍ എല്ലാ വേലത്തരങ്ങളും കാണിച്ചത് സി.പി.ഐ നേതാവാായ ചേലാട്ടച്യുതമേനോന്റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നിട്ടാണ്്.
ഏതായാലും ഭരണം കേരളത്തില്‍ മാത്രമായതുകൊണ്ട് സി.പി.ഐ നേതാക്കള്‍ക്ക് കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യമായിരിക്കും. അതുകൊണ്ടാണ് കാനം രാജേന്ദ്രന്‍ മരിച്ച ഉടനെ സി.പി.ഐ അടുത്ത സെക്രട്ടറിയെ പ്രഖ്യാപിച്ചത്. ആരെ പിന്‍ഗാമിയാക്കണമെന്ന് മരിക്കുമ്പോള്‍ കാനം രാജേന്ദ്രന്‍ കുറിപ്പെഴുതി വച്ചിരുന്നുവത്രെ. എന്ത് ജനാധിപത്യം സഖാവെ ഇത്. ഇത് കുടുംബ പാര്‍ട്ടികളിലല്ലെ ഇങ്ങനെ കത്തെഴുതി വയ്ക്കലൊക്കെ.
ഒരു ഘടകത്തിലെ നേതാവാരാണെന്ന് തീരുമാനിക്കുന്നത് ആ ഘടകത്തിലെ കമ്മിറ്റിയല്ലെ. സ്ഥാനമൊഴിയുന്ന സെക്രട്ടറിയാണോ. ഏതായാലും കേന്ദ്രനേതൃത്വത്തിന് കാനം രാജേന്ദ്രനോട് അത്ര പഥ്യമില്ലായിരുന്നു. കാനം ദേശീയ നേതൃത്വത്തെ അത്ര വില വച്ചിരുന്നില്ല. അദ്ദേഹത്തിന്
അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.
കാനം സെക്രട്ടറിയായപ്പോള്‍ എല്ലാ മന്ത്രിമാരെയും മാറ്റി. തന്റെ സ്വന്തക്കാരെ മാത്രം നിയമിച്ചു. അങ്ങനെയാണ് പ്രസാദും കെ.രാജനുമൊക്കെ മന്ത്രിയായത്. പരിണിത പ്രജ്ഞനായ ഇ.ചന്ദ്രശേഖരനെ വരെ ഒഴിവാക്കി. ജീവിച്ചിരുന്ന കാനം പറയുന്നതിനേക്കാള്‍ കാര്യം ഭംഗിയായി മരിച്ച കാനം സി.പി.ഐയില്‍ നടപ്പാക്കും. പക്ഷേ അണികള്‍ക്കെല്ലാം ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയത് ഉള്‍ക്കൊളഌന്‍ കഴിഞ്ഞെന്നു വരില്ല.
സി.പി.ഐയുടെ സെക്രട്ടറി ആരാവണമെന്ന് നിശ്ചിയിക്കുന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്തുകാര്യം. എന്നാലും ഇത്ര പെട്ടെന്ന് ഒരു കൂടിയാലോചന ഇല്ലാതെ സെക്രട്ടറിയെ തീരുമാനിക്കേണ്ടിയിരുന്നില്ലെന്ന് അസി. സെക്രട്ടറി പ്രകാശ് ബാബു പറയുന്നു. കിഴക്കഞ്ചേരിക്കാരന്‍ ഇസ്മയിലിന് ഇനി ഒരു യുദ്ധം നയിക്കാനുള്ള ശേഷി ഉണ്ടോ എന്നറിയില്ല.
ഒരു പക്ഷേ ഡല്‍ഹിയിലിരിക്കുന്ന ബിനോയ് വിശ്വം തനിക്ക് പണിയാകുമോ എന്ന് ഡി.രാജയ്ക്ക് തോന്നിക്കാണും. എതായാലും കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു. നേതാവിന് അനുശോചനം
അര്‍പ്പിക്കാന്‍ സി.പി.ഐ നേതൃയോഗം ചേരുന്നു. അനുശോചിക്കുന്നു. അതിനിടയില്‍ സംഘടനാ കാര്യങ്ങള്‍ എന്ന് അജന്‍ഡ എഴുതിയിട്ടുണ്ട്. ഇതുദ്ധരിച്ച് പാര്‍ട്ടി സെക്രട്ടറി പറയുകയാണ് കാനത്തിന്റെ കത്ത് കിട്ടിയിട്ടുണ്ട്. അതില്‍ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബിനോയ് വിശ്വം തന്നെ സെക്രട്ടറി.
പരിസ്ഥിതി വാദിയും സൈദ്ധാന്തികനുമായ ബിനോയ് വിശ്വത്തിന് കേരളത്തിലെ സി.പി.
ഐയെ നയിച്ചുകൊണ്ടുപോകാനാകുമോ എന്നതാണ് അണികളുടെ ഉത്കണ്ഠ. കേരളത്തില്‍ സി.പി.എം വലിയേട്ടന്‍ കളിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ വിദ്യകള്‍ കാണിച്ച അതിനൊക്കെ ശരിയായ മറുപടി കൊടുത്തിരുന്നവരാണ് വെളിയം ഭാര്‍ഗവനും സി.കെ.ചന്ദ്രപ്പനും ഏറ്റവുമൊടുവില്‍ കാനം രാജേന്ദ്രനും. സി.ദിവാകരനെ പോലുള്ളവര്‍ മന്ത്രിസഭയിലും പുറത്തും നേതൃത്വത്തിലതുമുള്ളപ്പോള്‍ ഓരോ നിമിഷവും അവര്‍ ഏറ്റുമുട്ടി ക്കൊണ്ടേയിരുന്നു. സി.പി.ഐക്ക് അത് ഇനി കഴിയുമോ എന്നതാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അതിനുള്ള കരുത്തും ത്രാണിയും ബിനോയ് വിശ്വത്തിനുണ്ടോ എന്നതാണ് പ്രശ്‌നം. തന്റെ സൈദ്ധാന്തിക വാചോടാപത്തിനിടയ്ക്ക് അതിനൊക്കെ ബിനോയിക്ക് സമയം കിട്ടുമോ. അദ്ദേഹത്തിന് പണിയൊക്കെ അറിയാമെന്നാണ് അവര്‍ ്പറയുന്നത്. എ.ഐ.എസ്. എഫിന്റെുംയ വൈ.എഫിന്‌റെു ംദേശീയ പ്രസിഡന്റും ഇന്റര്‍നാഷണല്‍ ്ജനറല്‍ സെക്രട്ടറിയുമൊക്ക ആയിരുന്ന ആളാണ്.
പക്ഷേ പിണറായിയോടും എം.വി ഗോവിന്ദനോടും ഇ.പി.ജയരജനോടുമൊക്കെ മുട്ടാന്‍ ബിനോയ് വിശ്വത്തിനാകുമോ
ReplyForward |