താരപുത്രിമാരുടെ ജന്മരഹസ്യം തേടി സോഷ്യല്‍ മീഡിയ
1 min readരജിനികാന്തിന്റെ ആ സത്യം മറച്ചു വച്ചത് എന്തിനായിരുന്നു?
സ്‌റ്റൈല്‍ മന്നന്‍ രജിനികാന്ത് എന്നാല്‍ തമിഴ് സിനിമാ ലോകത്തിന് ഒരു വികാരമാണ്. അത്രയധികം ഭക്തിയോടെ നടനെ ആരാധിക്കുന്ന തമിഴകത്തിന്റെ പഴങ്കഥക്കെട്ടില്‍ മൂടിവച്ച ഒരു കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. രജിനികാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രം തിയേറ്ററിലെത്തുന്ന പശ്ചാത്തലത്തിലാണ് സൂപ്പര്‍സ്റ്റാറിന്റെ മക്കളെ കുറിച്ചുള്ള കഥകള്‍ കുത്തിപ്പൊക്കുന്നത്.
അച്ഛന്‍ സ്‌റ്റൈല്‍ മന്നനായി അരങ്ങ് വാഴുമ്പോള്‍ മക്കള്‍ ഐശ്വര്യയും സൗന്ദര്യയും തിരഞ്ഞെടുത്തത് സംവിധാന ലോകമാണ്. ത്രി എന്ന ചിത്രത്തിലൂടെ സംവിധാന ലോകത്തെത്തിയ ഐശ്വര്യ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസകളും അംഗീകാരവും നേടി. ലാല്‍ സലാം ഐശ്വര്യയുടെ നാലാമത്തെ ചിത്രമാണ്. ഇളയമകള്‍ സൗന്ദര്യ കൊച്ചടയാന്‍ എന്ന ചിത്രത്തിലൂടെ പരീക്ഷണം നടത്തി സംവിധാനത്തിലേക്ക് വന്നുവെങ്കിലും അത് പരാജയപ്പെട്ടു. അതോടെ സൗന്ദര്യ സിനിമാ ലോകത്തു നിന്നും പൂര്‍ണമായും അകന്നു നിന്നു.
രജിനികാന്തിനെ സംബന്ധിച്ച്, തന്റെ രണ്ട് മക്കളുടെയും ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച പരാജയം വേദനയായിരുന്നു. മക്കളുടെ ഇഷ്ടങ്ങള്‍ അനുസരിച്ച്, അവരെ പിന്തുണച്ച് പോകുന്ന അച്ഛനാണ് രജിനി. ഐശ്വര്യയ്ക്ക് ധനുഷിനെ ഇഷ്ടമാണ് എന്നറിഞ്ഞപ്പോള്‍ പ്രായം പോലും കണക്കിലെടുക്കാതെ, മകളെക്കാള്‍ പ്രായം കുറഞ്ഞ പയ്യനെ വിവാഹം ചെയ്തു കൊടുത്തു. അന്ന് ധനുഷ് ഇന്റസ്ട്രിയില്‍ ഒന്ന് കാലുറപ്പിച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആ ദാമ്പത്യം ഇപ്പോള്‍ ഒരു ചോദ്യചിഹ്നമാണ്. മക്കള്‍ക്ക് വേണ്ടി വിവാഹ ബന്ധം വേര്‍പെടുത്തിയില്ല എങ്കിലും ഐശ്വര്യയും ധനുഷും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇളയ മകള്‍ സൗന്ദര്യയുടെയും ആദ്യത്തെ ദാമ്പത്യം പരാജയമായിരുന്നു. ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു.
പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കുത്തിപ്പൊക്കപ്പെട്ട കഥ അതല്ല. ഐശ്വര്യ രജിനികാന്തിന്റെയും സൗന്ദര്യ രജിനികാന്തിന്റെയും ജന്മ രഹസ്യമാണ്. രജിനി ഇതിലും താരപ്രഭയോടെ അരങ്ങ് വാഴുന്ന കാലത്താണ് ലതയുമായുള്ള പ്രണയ വിവാഹം. അതിന് ശേഷം ആദ്യത്തെ മകള്‍ ജനിച്ചു. പക്ഷെ കുഞ്ഞ് ജനിച്ചു എന്ന വിവരം അല്ലാതെ ആണ്‍കുട്ടിയാണോ, പെണ്‍കുട്ടിയാണോ എന്നുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. രണ്ടാമത്തെ മകള്‍ സൗന്ദര്യ ജനിച്ചപ്പോഴും ആ രഹസ്യം രജിനിയും ലതയും സൂക്ഷിച്ചു.
നമുക്ക് ഇന്ന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം, ആരാധകര്‍ രജിനിയെ പൂജിയ്ക്കുന്ന സമയത്താണ് എന്നോര്‍ക്കണം. മക്കളെ കുറിച്ചുള്ള യാതൊരു വിവരവും രജിനി പുറത്തുവിട്ടില്ല. ഒരു ഫോട്ടോ പോലും എവിടെയും കണ്ടില്ല. ആ അവസരത്തില്‍ പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. രജിനിയുടെ മക്കള്‍ രണ്ട് പേരും ശരീരിക വൈകല്യമുള്ളവരാണ്, അതുകൊണ്ടാണ് ചിത്രം പുറത്തുവിടാത്തത്. അല്ലെങ്കില്‍ മറ്റെന്തോ അസുഖമാണ് എന്ന തരത്തില്‍ വിശ്വസിപ്പിക്കും വിധമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതിനോടും രജിനി പ്രതികരിക്കാതെ വന്നു. പതിയെ ആ ഗോസിപ്പുകളെ കാലം മായിച്ചു. എന്നാല്‍ ഇപ്പോഴും അന്നത്തെ ജനറേഷന്‍ വിശ്വസിയ്ക്കുന്നത് രജിനികാന്തിന്റെ മക്കള്‍ക്ക് എന്തോ അസുഖം ഉണ്ടായിരുന്നു, അത് പണം കൊണ്ട് മാറ്റിയെടുത്തതാണെന്നാണ്. ഇന്ന് പുരുഷാധിപത്യ ഇന്റസ്ട്രിയില്‍ മികച്ച ഒരു സംവിധായികയായി ഐശ്വര്യ തലയയുര്‍ത്തി നില്‍ക്കുന്നു.