അബിഗേലിനെ ആദ്യം കണ്ടതാര്?
1 min readകൊല്ലം ആശ്രാമം മൈതാനത്തുവെച്ച് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കുട്ടിയെ ആദ്യം കണ്ടത് കെ.വി.ആര്‍ വിനോദ്. ഉച്ചയ്ക്ക് മൈതാനത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ വിനോദ് കണ്ടത്. വന്നസമയത്ത് അവിടെ ഒരു കുട്ടി ഇരിക്കുന്നത് കണ്ടു. കുറച്ചുനേരമായി കുട്ടി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അച്ഛനോ അമ്മയോ അടുത്തുണ്ട് എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ കുറച്ച് നേരം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. അപ്പൊ അടുത്തുണ്ടായിരുന്ന പെണ്‍കുട്ടി, ഒറ്റയ്ക്കാണോ, കൂടെ ആരെങ്കിലുമുണ്ടോ എന്ന് കുട്ടിയോട് ചോദിച്ചു. ഉടനെ അബിഗേല്‍ പറഞ്ഞു ആരുമില്ല എന്ന്. എല്ലാവരും അടുത്തേക്ക് ചെന്ന് പേരെന്താണെന്ന് ചോദിച്ചു- അപ്പോള്‍ അബിഗേല്‍ എന്ന് പേരും ആയൂരാണ് സ്ഥലമെന്നും പറഞ്ഞു.
‘കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്. വ്യക്തമായി ഒന്നും പറയാന്‍ സാധിച്ചില്ല. ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊള്‍ കൊച്ച് കാര്യങ്ങളൊക്കെ വളരെ നോര്‍മ്മലായി പറഞ്ഞുവെന്നും വിനോദ് പറയുന്നു.
……