രാഷ്ട്രീയ നേതാവുമായി പ്രണയം ആര്‍ക്കൊക്കെ

1 min read

ഗോസിപ്പ് നായികമാരില്‍ ഇവരോ, ലിസ്റ്റില്‍ സുകന്യ മുതല്‍ നയന്‍താര വരെ!

ചലചിത്ര ടെലിവിഷന്‍ മേഖലയില്‍ ഒട്ടും പഞ്ഞമില്ലാത്തത് ഗോസിപ്പുകള്‍ക്കാണ്. ഗോസിപ്പുകള്‍ കാരണം പലരും പ്രണയത്തിലാവുകയും പിന്നീട് എന്നന്നേക്കുമായി വേര്‍പിരിയുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സിനിമ ഒരു ഗ്ലാമര്‍ മേഖലയായതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ അടക്കം സൗഹൃദങ്ങളും ബന്ധുക്കളും താരങ്ങള്‍ക്കുണ്ടാകുന്നത് പതിവാണ്. എന്നാല്‍ തെന്നിന്ത്യയിലെ മൂന്ന് നടിമാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ചിലരുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആ ലിസ്റ്റില്‍ ആദ്യത്തെ പേര് നടി സുകന്യയുടേതാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരാണ് ഇത് പറയുന്നത്. സാഗരം സാക്ഷിയടക്കം ഒട്ടനവധി കാമ്പുള്ള മലയാള സിനിമകളില്‍ നായികയായിട്ടുള്ള നടിയാണ് സുകന്യ. അഭിനേത്രി എന്നതിലുപരി മനോഹരമായി നൃത്തം ചെയ്യാറുമുള്ള നടി ഇപ്പോള്‍ മലയാള സിനിമകളില്‍ അത്ര സജീവമല്ല.

മലയാളം സിനിമയ്ക്ക് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002ല്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളെ വിവാഹം ചെയ്ത നടി ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു.
പിന്നീട് പുനര്‍വിവാഹവുമായി ബന്ധപ്പെട്ട് സുകന്യ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടി. എനിക്ക് അമ്പത് വയസായി. ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെയായാല്‍ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ ഞാന്‍ ചെയ്യില്ല എന്ന തീരുമാനം എടുത്തിട്ടില്ല. എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ എന്നാണ് മുമ്പൊരിക്കല്‍ നടി പറഞ്ഞത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുകന്യ കേരളത്തില്‍ എത്തിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം കുറച്ച് കാലം ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി സുകന്യ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ട്. എന്നാല്‍ ആരാണ് സുകുന്യയുടെ കഥയിലെ നായകന്‍ എന്നത് വ്യക്തമല്ല.

രാഷ്ട്രീയ നേതാവുമായി പ്രണയമുണ്ടായിരുന്ന മറ്റൊരു നടി കുട്ടി രാധികയാണ്.
ഇയര്‍ക്കൈ എന്ന തമിഴ് സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് കുട്ടി രാധിക എന്നറിയപ്പെടുന്ന രാധിക കുമാരസ്വാമി. നിരവധി കന്നഡ സിനിമകളില്‍ നായികയായി അഭിനയിച്ചശേഷമാണ് രാധിക തമിഴിലേക്ക് എത്തിയത്. 2000ല്‍ രത്‌നം കുമാറിനെ വിവാഹം കഴിച്ചെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം അയാളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു.
ശേഷം കര്‍ണാടകയിലെ രാഷ്ട്രീയ നേതാവായ എച്ച്ഡി കുമാരസ്വാമിയുമായി നടി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് എച്ച്ഡി കുമാരസ്വാമി വിവാഹം കഴിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2015ല്‍ കുട്ടി രാധിക ആ ബന്ധവും വേര്‍പ്പെടുത്തി.

ലിസ്റ്റിലെ അവസാനത്തെയാള്‍ നടി നയന്‍താരയാണ്. 75 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നയന്‍താര ഒരു വര്‍ഷം മുമ്പാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്.
ഇരുവരും തമ്മില്‍ പ്രണയം ആരംഭിക്കുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദയനിധി സ്റ്റാലിനും നയന്‍താരയും പ്രണയത്തിലാണെന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ചില സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ചിട്ടുമുണ്ട്.

നാല്‍പ്പത്തിയാറുകാരനായ ഉദയനിധി സ്റ്റാലിന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങിയശേഷം വളരെ വിരളമായി മാത്രമെ ഉദയനിധി സിനിമകള്‍ ചെയ്യാറുള്ളു. സംവിധായികയായ കൃതികയാണ് ഉദയനിധിയുടെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമാണ്. നിരവധി പ്രണയ പരാജയങ്ങള്‍ക്കുശേഷമാണ് നയന്‍താര വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായത്. ഇപ്പോള്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ് നയന്‍താര.

Leave a Reply

Your email address will not be published.