കേന്ദ്രത്തിന്റെ അരിയെത്തിയപ്പോള്‍ അത് രാഷ്ട്രീയം

1 min read

 കിലോയ്ക്ക് 29 രൂപ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ അരിയെത്തിച്ചപ്പോള്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറയുന്നു അത് രാഷ്ട്രീയ മുതലെടുപ്പാണെന്ന്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നു പറഞ്ഞതുപോലെ.  സംസ്ഥാന സര്‍ക്കാരിന്റെ സപ്‌ളൈക്കോവിലാകട്ടെ  അരിയുമില്ല, സാധനങ്ങള്‍ ഒന്നുംകിട്ടാനുമില്ല.  നാഫെഡ്, എന്‍.സി.സി.എഫ്, കേന്ദ്രീയഭണ്ഡാര്‍ എന്നിവ വഴിയാണ്  കേന്ദ്രസര്‍ക്കാര്‍  ഭാരത് റൈസ് വില്പന നടത്തുന്നത്. 5 കിലോ , 10 കിലോ പാക്കറ്റുകളിലായാണ് കിട്ടുക. റേഷന്‍ കാര്ഡ് ആവശ്യമില്ല. സംസ്ഥാനത്ത് 200 ഔട്ട് ലെറ്റുകള്‍ എന്‍.സി.സിഎഫ് ഉടന്‍ തുറക്കും.  രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, സ്വകാര്യ സംരംഭകര്‍ എന്നിവ  വഴിയും വില്പന നടത്തും. ഓണ്‍ലൈന്‍ വ്യാപാരവും തുടങ്ങും. രാജ്യത്ത് അരിയുടെ ചില്ലറവിലപന വില ശരാശരി 43.5 രൂപയാണ്.  അപ്പോള്‍ 29 രൂപയ്ക്ക് ഒരു കിലോ അരികിട്ടുന്നത് സാധാരണക്കാര്‍ക്കൊരാശ്വാസം തന്നെ. 

Related posts:

Leave a Reply

Your email address will not be published.