മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം:അത് ബലറാമെന്ന് എ.കെ ബാലന്,പുച്ഛിച്ചു തള്ളി വി.ടി.ബലറാം
1 min readഎ.കെ.ബാലന് സ്വയം പരിഹാസ്യനാവുകയാണെന്ന് വി.ടി.ബലറാം.
കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ്മുദ്രാവാക്യം വിളിച്ചത് വി.ടി.ബലറാമിന്റെ പ്രേരണയിലെന്ന സൂചനയുമായി സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.കെ.ബാലന്. മൈക്ക് തകരാറിലായതും മുദ്രാവാക്യം ഉയര്‍ന്നതും വി.ടി.ബലറാം എഴുന്നേറ്റു നിന്നപ്പോഴാണെന്നും ,
എല്ലാം കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നും എ.കെ.ബാലന് ്ആരോപിക്കുന്നു.
എന്നാല്‍ ബാലന്റെ ആരോപണം പരിഹാസ്യമാണെന്നും ബലറാം തിരിച്ചടിക്കുന്നു.
കെ.പി.സിസിയുടെ ഉമ്മന്ചാണ്ടിഅനുസ്രമരണ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കനുകൂലമായി മുദ്രാവാക്യം വിളിയുണ്ടായത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ മൈക്കും തകരാറായിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് – സി.പി.എം നേതാക്കള്‍ പരസ്പരം പഴിചാരുന്നതിനിടയിലാണ് മൈക്ക് കന്റേണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയും പോലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തത്. എന്നാല്‍ കേസ് വേണ്ടെന്ന് പിന്നീട് മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ബലറാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിങ്ങനെ
ശ്രീ. എ.കെ.ബാലന് എനിക്കെതിരെ ഉന്നയിച്ച തീവ്രതയേറിയ ആരോപണത്തെ പുച്ഛിച്ച് തള്ളുകയാണ്. സത്യത്തില്‍ അദ്ദേഹത്തോട് അങ്ങേയറ്റത്തെ സഹതാപമാണുള്ളത്. കാരണം ഇതുപോലുള്ള നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ കഥാപാത്രമാവാനുള്ള അവസരങ്ങളിലെല്ലാം സിപിഎം ഈയിടെ അദ്ദേഹത്തെയാണ് ഉപയോഗിച്ചുപോരുന്നത്.
പക്ഷേ, ഇതല്‍പ്പം കടന്നുപോയി. അയ്യന്‍കാളി ഹാളില്‍ നടന്ന ആ പരിപാടി കഴിഞ്ഞത് മുതല്‍ അതിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ മാധ്യമങ്ങളും കൃത്യമായി എടുത്തുപറഞ്ഞത് വി.ഡി.സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളോടൊപ്പം ഞാന്‍ അടക്കമുള്ളവര്‍ എഴുന്നേറ്റ് നിന്നതും ഇടപെട്ടതും അപ്രതീക്ഷിതമായി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അടക്കിയിരുത്താനും ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനുമായിരുന്നു എന്നതാണ്. സദുദ്ദേശ്യത്തോടെയും ഉത്തരവാദിത്തത്തോടെയും നടത്തിയ ആ ഇടപെടലിനെപ്പോലും ഇങ്ങനെയൊക്കെ ഹീനമായ രീതിയില്‍ വളച്ചൊടിക്കാന്‍ എ.കെ.ബാലനെപ്പോലെ ഒരു സിപിഎം നേതാവിനേ കഴിയൂ.
ദീര്‍ഘകാലമായി എനിക്ക് പരിചയമുള്ള ഒരു നേതാവാണ് ശ്രീ. എ.കെ.ബാലന്. ഒരേ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ എന്ന നിലയില്‍ പത്ത് വര്‍ഷം അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വേളയിലും എനിക്കദ്ദേഹത്തോട് ആദരവാണ് കൂടുതലും തോന്നിയിട്ടുള്ളത്. മറ്റേതൊരു സിപിഎം നേതാവിനേക്കാള്‍ വ്യക്തിപരമായും അദ്ദേഹത്തോട് അടുപ്പമുണ്ടെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെയൊരാളാണ് എനിക്കെതിരെ ഈ ബാലിശമായ ആരോപണവുമായി വന്നിട്ടുള്ളത് എന്നതുകൊണ്ടാണ് ഞാനതില്‍ അത്ഭുതപ്പെടുന്നത്.
ശ്രീ.എ.കെ.ബാലനില്‍ നിന്നാണെങ്കിലും ഇക്കാര്യത്തില്‍ എനിക്ക് വേദനയൊന്നുമില്ല. കാരണം, ആത്യന്തികമായി അദ്ദേഹവും ഒരു സിപിഎം നേതാവാണല്ലോ. ഹിസ്റ്റീരിയ ബാധിച്ച അതിന്റെ അണികള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന, വെറുക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഞാന്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട് എന്ന് കുറച്ചു വര്‍ഷങ്ങളായി എനിക്ക് നേരിട്ട് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, മൈക്ക് സെറ്റിനും ആംപ്ലിഫയറിനുമൊക്കെ എതിരെ പോലീസിനേക്കൊണ്ട് കേസെടുപ്പിച്ച് അധ:പതനത്തിന്റെ എല്ലാ സീമകളും ലംഘിച്ച ഒരു ഭരണപ്പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്നെക്കൂടി ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് വിവാദത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായാണ് ഞാനീ ആരോപണങ്ങളെ മനസ്സിലാക്കുന്നത്. നമ്പര്‍ വണ്‍ ഭീരുവായ ഒരു മുഖ്യമന്ത്രിയുണ്ടാക്കുന്ന നാണക്കേടില്‍ നിന്ന് ശ്രദ്ധതിരിച്ച് അണികള്‍ക്ക് ആവേശമുണ്ടാക്കുന്ന മറ്റെന്തെങ്കിലും വിഷയം സൃഷ്ടിക്കുക എന്ന ക്യാപ്സ്യൂള്‍ നിര്‍മ്മാണപ്പണി പോരാളി ഷാജിക്ക് പകരം ഇത്തവണ എ.കെ.ബാലന് തന്നെ ഏറ്റെടുത്തിരിക്കുന്നു എന്നേ ഇതിനെ കാണേണ്ടതുള്ളൂ.
എന്നാലും ഞാനിപ്പോഴും ബഹുമാനിക്കുന്ന ഒരാളായതുകൊണ്ട് മാത്രം പറയട്ടെ: ശ്രീ.എ.കെ.ബാലന്, അങ്ങ് ഇത് തിരുത്തണം, ഈ ബാലിശമായ ആരോപണം പിന്‍വലിക്കണം.

ReplyForward |