ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വിചാരിച്ചാല്‍ ടി.പിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

1 min read

  നായനാര്‍ പൊട്ടിക്കരഞ്ഞതെന്തിനായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയും പി.വി.അന്‍വര്‍ വര്‍ഗസ്‌നേഹിയും

 ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ വീണ്ടും പിണറായി വിജയനെതിരെ ആഞ്ഞടിക്കുന്നു.
മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ഉറക്കത്തില്‍ വീര്‍പ്പുമുട്ടി നിലയ്ക്കാതെ കരഞ്ഞതെന്തിനായിരുന്നു.പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയാണെന്നും അടിയന്തരാവസ്ഥയില്‍ ജോസഫ് തോമസ് ഡി.ജി ആയിരിക്കേ ലോക്കപ്പിലുണ്ടായ ഏകപക്ഷീയമായ ആക്രമണമൊഴികെ ജീവിതത്തിലെ ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടലില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കാത്ത ആളാണ് പിണറായി വിജയനെന്നും ശക്തിധരന്‍ പറയുന്നു.  പിണറായി വിജയന്‍ ഒഞ്ചിയത്ത് അങ്കത്തിനിറങ്ങിയതിന്റെ രാഷ്ട്രീയ പശ്ചാത്തലം  അന്നത്തെ ഭരണ നേതൃത്വം തിരിച്ചറിയേണ്ടതായിരുന്നു എന്ന് ശക്തിധരന്‍ പറയുന്നു.

 അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ

വര്‍ഗ്ഗവഞ്ചകന്‍’  എന്ന വിളി
 അറബിക്കടലില്‍  തള്ളൂ  
(ഞാന്‍ എഴുതുന്നത്  ലക്ഷണയുക്തമായ  ലേഖനങ്ങളല്ല.എന്ന്  വിനയപുരസ്സരം അറിയിക്കുകയാണ്.ചില അപ്രിയ സത്യങ്ങളാണ്. എഴുതുന്നത്.വായനക്കാര്‍ക്ക് കൊള്ളുകയോ  തള്ളുകയോ  ചെയ്യാം.)
    സിപിഎമ്മില്‍  നിന്നും വിഘടിച്ചു പോയവര്‍  ചേര്‍ന്ന്  രൂപം കൊടുത്ത  ആര്‍ എം പി  യുടെ   പരമാത്മാവായ  ടിപി  ചന്ദ്രശേഖരന്റെ  ജീവന്‍  ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക്,രക്ഷിക്കാമായിരുന്നില്ലേ? സര്‍ക്കാര്‍ മനസ്സ് വെച്ചിരുന്നെങ്കില്‍  ആവുമായിരുന്നു എന്നാണ്  എന്റെ  ഉറച്ച വിശ്വാസം? ടിപി യുടെ  കൊലയ്ക്കുശേഷം   കുറ്റാന്വേഷണത്തില്‍   പോലീസ്‌കാണിച്ച പ്രൊഫഷണലിസവും  ജാഗ്രതയും, ഒഞ്ചിയത്തെ  സംഘര്‍ഷം    ചൂഴ്ന്ന് നിന്ന ഘട്ടങ്ങളില്‍  പോലീസ്  ഗൗരവത്തില്‍ എടുത്തിരുന്നെങ്കില്‍ ഈ അരും കൊലയില്‍  അത് പര്യവസാനിക്കില്ലായിരുന്നു.
                     ഈ സംഘര്‍ഷം ഉരുണ്ടുകൂടുന്നത്  10  കമ്മ്യുണിസ്റ്റ്  രക്തസാക്ഷികളുടെ  ബലികുടീരങ്ങള്‍  നിലകൊള്ളുന്ന  ഒഞ്ചിയത്തെ  വിപ്ലവഭൂമിയില്‍ ആയിരുന്നുവെന്ന  ചരിത്ര പ്രാധാന്യം  പോലീസ് കണക്കിലെടുത്തില്ല. വിപ്ലവവീര്യം  ധമനികളില്‍ ഒഴുകുന്ന  ഒരു ജനസമൂഹത്തിന്റെ  വീറും കയ്യൂക്കും  പോലീസ് പരിഗണിച്ചില്ല.  ഒരു തീപ്പട്ടിക്കോല്‍ എടുത്ത്  മുഷ്ടി ചുരുട്ടി
 കാണിച്ചാല്‍ പോലും  അറിയാതെ തീപിടിക്കുന്ന  ഒരു പ്രദേശത്തു  പൊലീസിന് ബാധിച്ച ആന്ധ്യം
 മാപ്പര്‍ഹിക്കുന്നതല്ല .
    എതിര്‍പക്ഷത്തു    പട  നയിക്കുന്നത്  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ  കൊലയില്‍ ( വിക്കി പീഡിയ )  പ്രതിയായിരുന്ന കൈത്തഴക്കം വന്ന  പിണറായി വിജയനാണെന്ന കാര്യം   ഭരണകൂടം  ഗൗരവമായി എടുത്തില്ല. അടിയന്തിരാവസ്ഥയില്‍  ജോസഫ് തോമസ്  കണ്ണൂരിലെ  പോലീസ് മേധാവിയായിരുന്ന  ഘട്ടത്തില്‍  ലോക്കപ്പിലുണ്ടായ  ഏകപക്ഷീയമായ ആക്രമണം ഒഴിച്ച് നിര്‍ത്തിയാല്‍ , ജീവിതത്തില്‍  ഒരിക്കലും  ഏതെങ്കിലും ഏറ്റുമുട്ടലില്‍   പ്രത്യക്ഷത്തിലോ പരോക്ഷമായോ  ആരും കണ്ടിട്ടുള്ളയാളല്ല  പിണറായിവിജയന്‍.   സ്വയം മെനഞ്ഞെടുത്ത  വീരകഥകള്‍ കൊണ്ട്  ഏതു ഏറ്റുമുട്ടലിനും  കെല്‍പ്പുണ്ടെന്നു  തോന്നിപ്പിക്കുന്ന  പ്രാഭവവുമായി  പിണറായി വിജയന്‍ ഒഞ്ചിയത്തു  അങ്കത്തിനിറങ്ങിയതിന്റെ  രാഷ്ട്രീയ പശ്ചാത്തലം  പോലീസ് സേനയ്ക്ക്  പ്രധാനപ്പെട്ടതല്ലെങ്കിലും   ഭരണനേതൃത്വം  അത് തിരിച്ചറിയേണ്ടതായിരുന്നു.
                 വീഴുന്നത്  ടി പി   ആണെങ്കിലും  വെട്ടുന്നത്  വി എസ് അച്യുതാന്ദനെ ആണെന്ന സത്യം  പലര്‍ക്കും  മനസ്സിലായില്ല വെട്ടുമ്പോള്‍  51 ല്‍  കുറയരുതെന്ന്  ശാഠ്യം  പിടിച്ചത്  രണ്ടുപേര്‍ക്കും കൂടിയുള്ളതാണെന്ന  സന്ദേശം നല്‍കാനാണെന്നതും പലര്‍ക്കും മനസിലായുമില്ല .ഒഞ്ചിയത്തെ വിപ്ലവമണ്ണില്‍ പോയി  ഒരാളെ  കുലം കുത്തി  എന്ന് വിളിച്ചു  കമ്മ്യുണിസ്റ്റ് നേതാവ്  ആക്രോശിക്കുമ്പോള്‍ അതിന്റെ പൊരുള്‍ അറിയാനുള്ള  നിഘണ്ടു പോലീസ് സേനയിലെ ഐ പി എസ്  ഏമാന്മാര്‍  കണ്ടിട്ടേ യിലായിരുന്നു.. തലച്ചോര്‍  പൂക്കുലപോലെ  ചിതറിക്കും   എന്ന  മുന്നറിയിപ്പ്  ഇതാ, ഉറയില്‍ നിന്ന്  ആയുധം  ഊരുന്നുവെന്നതിന്റെ  സിഗ്‌നല്‍ ആണെന്ന്   കണ്ണുണ്ടായിട്ടും  പൊലീസിന് കാണാനായില്ല.  
        സാധാരണ ഇത്തരം   സന്ദര്‍ഭങ്ങളില്‍   പാര്‍ട്ടിയുടെ  ഉള്ളിലുള്ള   പ്രവര്‍ത്തകരെ നിയോഗിച്ചേ   കൃത്യം നിര്‍വഹിക്കാറുള്ളുവെങ്കില്‍  ,  പാര്‍ട്ടി ഇവിടെ  കയ്യൂക്കുള്ള   വാടകക്കൊലയാളികളെ  കണ്ടെത്തി  പല വട്ടം ട്രയല്‍ നടത്തി,  കശാപ്പുചെയ്യാന്‍  കോപ്പുകൂട്ടുമ്പോള്‍  ആ ദിവസങ്ങളിലെങ്കിലും   പോലീസ്  അവിടെ നിന്ന്  മുങ്ങി മാളത്തില്‍ കയറിയിരിക്കുകയായിരുന്നു. അപ്പോള്‍
 അവിടത്തെ ക്രമസമാധാന   ചുമതലയുള്ള  പോലീസ്  എന്തുചെയ്യുകയായിരുന്നു?  എന്ത് ഇന്റലിജന്‍സ് സംവിധാനമാണ്  അവിടെ പ്രവര്‍ത്തിച്ചത്?. കൊല്ലിച്ചവന്റെയും യും  അവന്റെ അനുയായികളെയും  രാഷ്ട്രീയ  ചരിത്രം  മനസ്സിലാക്കാതെ     സാധാരണ  രാഷ്ട്രീയ  സംഘര്‍ഷങ്ങളുടെ  പട്ടികയില്‍ ഒഞ്ചിയത്തെ  ചേര്‍ത്തു ലാഘവബുദ്ധിയോടെ  അതിനെ കണ്ടതുകൊണ്ടാണ്  ഇത്ര കനത്ത നഷ്ട്ടം  സംഭവിച്ചത്.
   . കൊല്ലിച്ചവന്റെ  പേര്  ഏതോ ഒരു ‘ആണ്ടി’യെന്നല്ലാതെ  അതിനപ്പുറമുള്ള രക്തപങ്കിലമായ ചരിത്രത്തെ  വലിച്ചു പുറത്തിടണമായിരുന്നു  പഴയ ‘ആണ്ടി’യാണെങ്കില്‍  എന്തോ ഉണ്ടാക്കിക്കളയുമായിരുന്നു എന്ന ഭാവത്തില്‍  വീരസ്യം  പറയാന്‍ പിന്നീട്  നാവെടുക്കില്ലായിരുന്നു. നെയ്യാറ്റിന്‍കര  ഉപതെരഞ്ഞെടുപ്പ്  നടക്കാനിരിക്കെ  ഇത്തരമൊരു പാതകത്തിന് പാര്‍ട്ടി  മുതിരുമോ  എന്ന ചോദ്യം  ഉന്നയിച്ചു   കാപട്യം മറച്ചുപിടിക്കാന്‍  ശ്രമിച്ചവന്‍  ക്രൂരതയുടെ  ഏതു  ഗണത്തിലാണ് പെടുക?  
                 കൊല്ലിച്ചവന്  നഷ്ടപ്പെടാന്‍  ഇന്ന് ഏറെയുണ്ട്.  ഭാര്യക്കുണ്ട്.മകള്‍ക്കുണ്ട്.മകനുണ്ട്. മകന്റെ അമ്മായി അപ്പനുണ്ട്. ഞാന്‍ പോയാലും  എന്റെ മരുമകന്‍   കൊടി വെച്ചകാറില്‍  പോകാനുണ്ടാകും  എന്നാവും അയാളുടെ  മനസ്സ് മന്ത്രിക്കുന്നത്!.  
                    ഒരു മോദി  കയ്യിലുണ്ടായിട്ട്  ഇത്രയും  പറ്റുമെങ്കില്‍  മോദിമാരുടെ ദശാവതാരം തന്നെ  പരശുരാമന്റെ  മണ്ണില്‍ അണിനിരന്നാല്‍  എന്താവും പൂരം എന്ന ആശ്വാസത്തിലാണ്  കൊല്ലിച്ചവന്‍
 വാഴുന്നത്  പി ശശി എന്തിനാണ്  ഭരണസിരാകേന്ദ്രത്തില്‍  രണ്ടാമത് അവതരിച്ചിരിക്കുന്നതെന്ന്  ഏതെങ്കിലും  പത്രലേഖകന്‍  അന്വേഷിച്ചിട്ടുണ്ടോ?  പാര്‍ട്ടിയുടെ  എല്ലാ നടപടിക്രമങ്ങളും കടമ്പകളും  ചാടിക്കടത്തി  എത്തേണ്ടിടത്തു എത്തിച്ചിരിക്കുന്നത് എന്തിനു വേണ്ടിയാണ് ?.ഒരു മാധ്യമപ്രവര്‍ത്തകന്റെയും  കണ്ണോ തൂലികയോ  അതില്‍ പതിയില്ല . അവിടെ അകത്തളങ്ങളില്‍  നിന്ന് ഉയരുന്ന  ദീന രോധനങ്ങള്‍  ഒരു മാധ്യമപ്രവര്‍ത്തകന്റെയും  ശ്രവണങ്ങളില്‍ പതിയില്ല.
                     മുഖ്യമന്ത്രിയായിരുന്ന നായനാര്‍  ഉറക്കത്തില്‍  വീര്‍പ്പുമുട്ടി  നിലയ്ക്കാതെ കരഞ്ഞത്  എന്തിനായിരുന്നു എന്ന്  ശാരദ ടീച്ചര്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍  ഞാനത് പറയും. അതിനുള്ളതാണ്  എന്റെ  ന്യൂസ് നോസ് . കാഴ്ചയ്ക്ക്  മാത്രമുള്ളതല്ല   എന്റെ നാസാരന്ദ്രങ്ങള്‍ .അങ്ങിനെ ചെയ്തില്ലെങ്കില്‍   നേരിനോടോപ്പം  നില്‍ക്കണമെന്ന്  എന്റെ പാര്‍ട്ടി  പഠിപ്പിച്ചത്  വൃഥാവിലാകും..എനിക്ക് ആ ദുഷ്‌പ്പേര് വേണ്ട.  .
  സെന്‍ട്രല്‍ ജയിലില്‍  കിടക്കുന്ന പുള്ളികള്‍ക്കു   ഉച്ചയൂണ്  വിളമ്പും മുമ്പ്   ജയില്‍ സൂപ്രണ്ടിന്റെ  മേശ  പ്പുറത്ത്    എല്ലാ വിഭവങ്ങള്‍    വിളമ്പിയ  തട്ടവു മായി  ഒരു തടവുകാരന്‍  എത്തും.  സൂപ്രണ്ട്  രുചിച്ചുനോക്കി   ഭക്ഷണത്തില്‍  വിഷാംശം ഇല്ലെന്ന്  ഉറപ്പുവരുത്തും. . സെക്രട്ടറിയറ്റില്‍ നിന്ന് പുറത്തുവരുന്ന  ഓരോ  പ്രധാന കടലാസിലും ഇതുപോലെ   ഒരാളുടെ  കയ്യൊപ്പ് പതിഞ്ഞുകിടപ്പുണ്ടാകും.  ആ കഥകള്‍  വായിച്ചു
 രുചിച്ചു നോക്കാന്‍   എന്റെ സുഹൃത്തുക്കള്‍ക്ക്  ആ രുചി അറിയാന്‍  ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്റെ
 കീബോര്‍ഡില്‍  നിന്ന് അവസരമുണ്ടാകും..
               കമ്മ്യുണിസത്തിന്റെ  നേര്‍വഴി  ഇതാണെന്ന് സെക്രട്ടറിയേറ്റിലെ    ഏതെങ്കിലും വഴിയില്‍ പിണറായി  വിജയന്‍    എഴുതിവെച്ചിട്ടുണ്ടെങ്കില്‍  ആ  കോല്  മഞ്ഞകുറ്റി  പിഴുതെറിഞ്ഞപോലെ  വലിച്ചെറിയണം.അത്  കൂപമണ്ഡൂകങ്ങള്‍ക്കുള്ളതാണ് ..ഭരണ ഭീകരതയുടെ  ചക്രത്തിന്റെ  കറക്കമാണ് ആദ്യം നിര്‍ത്തേണ്ടത്.
            ഒഞ്ചിയത്തു  ഫാസിസ്റ്റ് ശൈലിയിലുള്ള   കടന്നാക്രമണത്തിന്  പാര്‍ട്ടി സെക്രട്ടറി പിണറായി  വിജയന്‍ നേരിട്ടിറങ്ങിയ സന്ദര്‍ഭത്തിലാണ്  നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്റെ  ഇടച്ചില്‍  മൂര്‍ദ്ധന്യത്തിലേക്ക്  പോയത്. ടിപി  ചന്ദ്രശേഖരന്റെ   തല പൂക്കുല വെട്ടും പോലെ  വെട്ടി ചിതറിക്കും  എന്ന്  പൊതുവേദിയില്‍  പ്രസംഗിച്ചതും.  .സമാനതകളില്ലാത്ത  ആക്രമണങ്ങള്‍ക്ക്  ഒഞ്ചിയത്തു    പിണറായി വിജയന്‍  നേരിട്ടെത്തി കോപ്പുകൂട്ടിയപ്പോള്‍  ചെറുത്തു  നില്ക്കാന്‍  സാധാരണ പ്രവര്‍ത്തകര്‍ക്ക്  കഴിയാതായി. അന്തരീക്ഷം ശാന്തമാക്കാന്‍ വി എസ് എടുത്ത  മുന്‍കൈയും  ഫലം കണ്ടില്ല.
       എന്നെപോലുള്ളവര്‍ക്ക്   ഒഞ്ചിയത്തെ  വിമതവിഭാഗം  പ്രവര്‍ത്തകരോട്  സഹാനുഭൂതി  ഉണ്ടായിരുന്നുവെങ്കിലും  അവരുമായി സംഘടനാപരമായി  അടുത്തിരുന്നില്ല. അത് തന്നെയാണ്  ഇന്നും എന്റെ നിലപാട്. ഒരു പാര്‍ട്ടിയോടും  പ്രത്യേക ചായ്വ്  ഇല്ലാതെ  കഴിഞ്ഞകാലം .ഒഞ്ചിയം പ്രദേശത്തെ  പ്രവര്‍ത്തകര്‍  അനുഭവിച്ചിരുന്ന പീഢനങ്ങള്‍  ഹൃദയ ഭേദകമായിരുന്നു.
              ഒരു ദിവസം രാത്രി  അപ്രതീക്ഷിതമായി  ടി പി ചന്ദ്രശേഖരനില്‍  നിന്ന്  ഒരു ഫോണ്‍ കാള്‍  കിട്ടി. അതിഭീകരമാണ്  ഒഞ്ചിയം  പ്രദേശത്തെ  അവസ്ഥയെന്നും  എത്രപേരെ വേണമെങ്കിലും  അവര്‍ കൊല്ലും  എന്നും പറഞ്ഞപ്പോള്‍  എന്നിലും  വിദ്വേഷം ഇരട്ടിച്ചു. ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ  ഏതോ കെട്ടിടത്തിന്റെ  രണ്ടാം നിലയിലെ   ഓഫീസ് തകര്‍ക്കുന്ന ശബ്ദം  കേള്‍ക്കാമായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ  മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയെ   ഫോണില്‍ കിട്ടുമോ  എന്ന് അന്വേഷിച്ചു. ഏതാനും മിനിട്ട് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി  തിരിച്ചുവിളിച്ചു. ഒഞ്ചിയത്തെ പ്രശ്‌നം സംബന്ധിച്ച്  ആദ്യമായായിരുന്നു ഞാന്‍  ഇടപെടുന്നത് .മുഖ്യമന്ത്രി രാത്രി തീവണ്ടിക്ക്  പോകാനായി  കോട്ടയം റയില്‍വേ സ്റ്റേഷനിലേക്ക്  പോകവെയാണ്  എന്റെ കാള്‍  ചെന്നത്.
 റയില്‍വേ  സ്റ്റേഷനില്‍  എത്തി തീവണ്ടിയില്‍  കയറിയപാടെ മടക്കിവിളിച്ചോളാമെന്നുപറഞ്ഞപ്പോള്‍  ഞാനും അത് വിശ്വസിച്ചു. 20  മിനിറ്റിനുള്ളില്‍  തിരിച്ചുവിളിച്ചെങ്കിലും   ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത് ഒഞ്ചിയത്തെ സ്ഥിതിഗതിയെക്കുറിച്ചാണെന്നു  മുഖ്യമന്ത്രി  കരുതിയില്ല  ആ പ്രശ്നത്തില്‍  ഞാന്‍ ഇടപെടുമെന്ന് അപ്പോള്‍ അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്ന് തോന്നി. പറഞ്ഞെതെല്ലാം ക്ഷമയോടെ കേട്ടൂ.അന്ന്   രാവിലെ എസ് പിയോട്  വിശദമായി  സംസാരിച്ചിരുന്നതാണെന്നും  എന്നിട്ടും  ഫലമുണ്ടായില്ലേ  എന്ന മുഖ്യമന്ത്രിയുടെ  ചോദ്യത്തിന്  മറുപടിനല്‍കാനാകാതെ  നിസ്സഹായാവസ്ഥയിലായി ഞാന്‍. കയ്യോടെ വിവരം ടിപിയെ  അറിയിക്കുകയും  അടുത്തദിവസം കഴിയുന്നത്ര രാവിലെ  തിരുവനന്തപുരത്തു  എത്തണമെന്ന് ഉപദേശിക്കുകയും  ചെയ്തു.
 മുഖ്യമന്ത്രിയാണ്  ഭരിച്ചതെങ്കിലും  പോലീസാകട്ടെ സിപിഎമ്മിന്റെ  ചൊല്‍പ്പടിയില്‍  ആയിരുന്നു. ഉന്നത പോലീസ് മേധാവികളെ  സ്വാധീനിച്ചു  ഒഞ്ചിയം മേഖലയിലെ   പോസ്റ്റിംഗും  സ്ഥലം മാറ്റവും  സിപിഎം ന്റെ  നിര്‍ദേശപ്രകാരമാണ്  നടന്നിരുന്നത്. പോലീസ് സ്റ്റേഷന്‍ എന്നായിരുന്നു ബോര്‍ഡെങ്കിലും  പാര്‍ട്ടി ബ്രാഞ്ച് ലോക്കല്‍ ഏരിയ   കമ്മിറ്റി അംഗംങ്ങള്‍ ആയിരുന്നു  
 സ്റ്റേഷന്‍ ഭരിച്ചിരുന്നത്. പോലീസ് അനങ്ങിയാല്‍ തല്‍ക്ഷണം  പാര്‍ട്ടി ഓഫീസില്‍  വിവരം എത്തും. അങ്ങിനെയുള്ള പ്രദേശത്തു എങ്ങിനെ ക്രമസാമാധാനം  പുലരും?
പാര്‍ട്ടിയില്‍ നിന്ന്  മാറിപ്പോകുന്നവരെ യും  ഭിന്നാഭിപ്രായം  പ്രകടിപ്പിക്കുന്നവരെയും  ‘വര്‍ഗ്ഗവഞ്ചകന്‍’ ,’കുലം കുത്തി’   എന്നെല്ലാം വിളിച്ചു ആക്ഷേപിക്കുമ്പോള്‍  പരമ പുച്ഛമാണ്   തോന്നുന്ന വികാരം. അത്
 കൊണ്ട്  ആശ്വാസം  ആര്‍ക്കെങ്കിലും  കിട്ടുന്നുണ്ടെങ്കില്‍  അത് തുടര്‍ന്നുകൊള്ളൂ  എന്നേ  ഞാന്‍ പറയൂ.
                     ഇങ്ങിനെ വിളിക്കുന്നവര്‍  ഏത്  വര്‍ഗത്തിന് ഒപ്പമാണ്? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. പ്രൊഫ കെ വി തോമസ് ആണോ , നിങ്ങളുടെ വര്‍ഗ്ഗസ്‌നേഹി? അതോ  പി വി അന്‍വര്‍  എം എല്‍ എ  യോ   ? .അതോ  പി വി സിരിജന്‍  എം എല്‍ എ  യോ? അതോ  പാര്‍ട്ടിയിലെ  അര്‍ദ്ധ ശതകോടീശ്വരന്മാരോ? ഇപ്പോഴും ദ്രവിച്ചു മണ്ണടിഞ്ഞ  ആ  വിളി ഇനിയെങ്കിലും  അറബിക്കടലില്‍  കൊണ്ടു കളയൂ?

Related posts:

Leave a Reply

Your email address will not be published.