പാലക്കാട് എംഎല്‍എ ശ്രീ.ഷാഫി പറമ്പലിനെതിരെയുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം: ഇ. കൃഷ്ണദാസ്

1 min read

യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് മണ്ഡലം അധ്യക്ഷനായിരുന്ന ശ്രീ. സദ്ദാം ഹുസൈന്‍ പാലക്കാട് എംഎല്‍എ ശ്രീ.ഷാഫി പറമ്പില്‍നെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരവും ഞെട്ടിക്കുന്നതും ആണെന്ന് പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ.ഇ. കൃഷ്ണദാസ് പ്രസ്താവിച്ചു.

വര്‍ഷങ്ങളായി പാലക്കാട് മണ്ഡലത്തിന്റെ പാര്‍ട്ടിച്ചുമതലയിലുള്ളയാളും എം എല്‍ എയുടെ അടുത്ത അനുയായിയും ആയിരുന്ന വ്യക്തിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കേണ്ടതാണ്.

മോയന്‍സ് സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, പട്ടികജാതി ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തെ സംബന്ധിച്ചിട്ടുള്ള ഫീസ്ബിലിറ്റി, നിയമനങ്ങള്‍ തുടങ്ങിയ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തികളില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.

ഈ വിഷയത്തില്‍ എംഎല്‍എ അവലംബിച്ചിട്ടുള്ള മൗനം ദുരൂഹമാണെന്നും എംഎല്‍എ എന്ന രീതിയില്‍ നടത്തിയിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തികളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ശ്രീ.കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.