തിയറ്റര്‍ അനുഭവത്തിന് ക്ഷണിച്ച് ‘വിചിത്രം’; ശ്രദ്ധ നേടി ട്രെയ്‌ലര്‍
1 min readപേരിലും പോസ്റ്ററിലുമൊക്കെ ഏറെ വൈവിധ്യം പുലര്‍ത്തുന്ന ഒരു ചിത്രം ഈ വാരം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാല്‍, കേതകി നാരായണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രം എന്ന ചിത്രമാണിത്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ഒരു ക്രൈം ത്രില്ലര്‍ സിനിമയാണിത്. ഒപ്പം ഹൊറര്‍ ഘടകങ്ങളുമുണ്ട്. ഏതാനും ദിവസം മുന്‍പെത്തിയ ചിത്രത്തിന്റെ ട്രെയ്!ലര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
മലയാള സിനിമയില്‍ ഇതുവരെ വരാത്ത തരത്തിലുള്ള വിചിത്രമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്റേതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ. അജിത് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ പേരില്‍ ഡോ. അജിത് നിര്‍മ്മിച്ച നാല് സിനിമകളില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്‌സും ചിത്രത്തിന്റെ ഭാഗമാകുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കോ ഡയറക്ടര്‍ സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍ ആര്‍ അരവിന്ദന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ റെയ്‌സ് ഹൈദര്‍, അനസ് റഷാദ്, സഹരചന വിനീത് ജോസ്, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ബോബി രാജന്‍, വി എഫ് എക്‌സ് സ്റ്റുഡിയോ ഐറിസ് പിക്‌സല്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് അനസ് റഷാദ്, ശ്രീകുമാര്‍ സുപ്രസന്നന്‍.