കാന്താരാ ഹിന്ദി റിലീസ് പ്രഖ്യാപിച്ചു, കാന്താരാ മലയാളത്തിലേക്ക് എത്തിക്കുമെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു
1 min read‘കെജിഎഫി’ലൂടെ രാജ്യത്തൊട്ടാകെ പേരറിയിച്ചിരുന്നു കന്നഡ സിനിമാ ലോകം. ഇപ്പോള്‍ ‘കെജിഎഫി’ന് പിന്നാലെ ‘കാന്താരാ’ എന്ന ചിത്രവും കന്നഡയില്‍ നിന്ന് ശ്രദ്ധ നേടുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താരാ’ എന്ന ചിത്രം മറ്റ് ഭാഷകളിലും റിലീസ് ചെയ്യുകയാണ്. ഹിന്ദിയില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞിരിക്കുകയാണ്.
‘കാന്താരാ’ ഹിന്ദിക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 29 മിനുട്ടും 58 സെക്കന്‍ഡുമാണ് ഒക്ടോബോര്‍ 14ന് റിലീസ് പ്രഖ്യാപിച്ച ഹിന്ദി പതിപ്പിന്റെ ദൈര്‍ഘ്യം. മലയാളത്തിലും കന്താര റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കന്താര മലയാളത്തിലേക്ക് എത്തിക്കുന്നത്.
‘കാന്താരാട മലയാളത്തിലേക്ക് എത്തിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു പൃഥ്വിരാജ്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താരാ’. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്!തിരുന്നു. എന്തായാലും കാന്താരയുടെ മലയാളത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്!പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.