വിധി പി.എഫ്.ഐ നിരോധനം ശരിവയ്ക്കുന്നു; ബി.ജെ.പി ഒ.ബി.സി മോര്‍ച്ച
1 min readതിരുവനന്തപുരം: ബി.ജെ.പി ഒ.ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായി രണ്‍ജിത് ശ്രീനിവാസനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിലൂടെ പി.എഫ്.ഐ നിരോധനം ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്ന ബി.ജെ.പി ഒ.ബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് പി.എഫ്.ഐ ഭീകരര്‍ രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ പി.എഫ്.ഐ ആസൂത്രണം ചെയ്ത നിരവധി കൊലപാതകങ്ങളിലൊന്നാണ് രണ്‍ജ്ിത്തിന്റെത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും ഒളിഞ്ഞും തെളിഞ്ഞും പി.എഫ്.ഐ കേരളത്തില്‍ വിഷവിത്ത് പരത്താന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളോടും ഭീകരസംഘടനകളോടും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.എഫ്.ഐ നിരോധന സമയത്ത് നാം കണ്ടതാണ്. ഇനിയെങ്കിലും ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേസ് നടത്തിപ്പില്‍ ജാഗ്രത കാണിച്ച പ്രോസിക്യൂഷനോടും രഞ്ജിത്തിന്റെ കുടുംബത്തിന് ധാര്‍മ്മിക പിന്തുണ നല്‍കിയ അഭിഭാഷക സമൂഹത്തോടും പൊതുജനങ്ങളോടും ഒ.ബി.സി മോര്‍ച്ച കൃതജ്ഞത രേഖപ്പെടുത്തി.