ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചതിനെതിരേ വി.സിയുടെ റിപ്പോര്‍ട്ട്

1 min read

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചതിനെതിരേ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ റിപ്പോര്‍ട്ട്. വി.സി. വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അദ്ധ്യക്ഷയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെനറ്റില്‍ പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വൈസ് ചാന്‍സലറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ നോമിനേറ്റഡ് അംഗങ്ങളും നല്‍കിയ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും കൈമാറി. യോഗത്തിന്റെ അധ്യക്ഷയായത് ചട്ടലംഘനമെന്ന് പറഞ്ഞിട്ടും മന്ത്രി അത് കണക്കിലെടുത്തില്ല, പകരം ചാന്‍സലറുടെ അസാന്നിദ്ധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദം. വിഷയത്തില്‍ പ്രോ ചാന്‍സലറായ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന്റെ നിയമവശങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും ഗവര്‍ണര്‍ തുടര്‍ നടപടികളിലേക്ക് കടക്കുക.

Related posts:

Leave a Reply

Your email address will not be published.