അമ്മായി അച്ഛനും മരുമോനും ജനങ്ങളെ പടം വച്ച് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി.മുരളീധരന്‍

1 min read

 കേന്ദ്രപദ്ധതികള്‍  സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് ദേശീയ പാതയുടെ വഴിയോരങ്ങളില്‍ പോലും അമ്മായി അച്ഛനും മരുമോനും ചേര്‍ന്ന് പടവും വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മൂന്നാറിലെ ദേശീയ പാതയും ഇടുക്കിയിലെ ഇക്കോലോഡ്ജുമൊക്കെ സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന ധാരണ സൃഷ്ട്ിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.  കേന്ദ്രസര്‍ക്കാരാണ്  ജനോപകാര പ്രവര്‍ത്തനം നടത്തുന്നതെന്ന് കാര്യം ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു.

 സര്‍ക്കാര്‍ വേദി രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നു എന്നാണ് ഇവര്‍ ഇപ്പോഴാരോപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസം സംസ്ഥാന ജനത്തെ ജനങ്ങളുടെ പണം ഉപയോഗിച്ച് അമ്മായി അച്ഛനും മരുമകനും കൂടി  കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ കേന്ദ്രസര്‍ക്കാരിനും മുരളീധരനും എതിരെ  നടത്തിയ പ്രചാരണം മുഴുവന്‍ നാലുദിവസംകൊണ്ട് മറന്നുപോയെങ്കില്‍ ഒന്നോര്‍ത്താല്‍ മതി. അക്കാര്യം ക്ലിഫ് ഹൗസില്‍ ചെന്ന് പറഞ്ഞുകൊടുക്കണമെന്നും വി.മുരളീധരന്‍ മന്ത്രി റിയാസിനെ ഓര്‍മ്മിപ്പിച്ചു.

Related posts:

Leave a Reply

Your email address will not be published.