ഉണ്ണി മുകുന്ദന്‍ വര്‍ഗീയ വാദിയോ, മൂവീ സ്ട്രീറ്റിന് ചുട്ട മറുപടിയുമായി താരം

1 min read

മൂവീ സ്ട്രീറ്റിന്  ചുട്ട മറുപടിയുമായ താരം. തനിക്കെതിരെ മൂവീ സ്ട്രീറ്റ് എന്ന ഫിലിംഗ്രൂപ്പില്‍ വന്ന കുറിപ്പിന് നടന്‍ ഉണ്ണി മുകുന്ദന്റെ കിടിലന്‍ മറുപടി. പതിയെ പതിയെ ഹി്ന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ആക്ഷേപം. മാളികപ്പുറം ഒരു ബിലോ ആവറേജ് പടമായിരുന്നു കൂടി ഹിറ്റ് ആയത് ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണെന്നായിരുന്നു വിമര്‍ശനം. അടുത്തത് ജയ് ഗണേഷ് ആണ്. ഒരു തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച പടം ഹിറ്റ് അടിക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാന്‍പോകുന്നതെന്നായിരുന്നു കുറിപ്പ്. എന്നാല്‍ മാളികപ്പുറം ഒരു അജന്‍ഡ സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാമെന്നയാരുന്നു ഉണ്ണിമുകുന്ദന്റെ മറുപടി. ഏപ്രില്‍ 11ന് ജയ്ഗണേഷ് ഇറങ്ങും. അത് ഒരു ഫാമിലി എന്റര്‍ടെയിനറാണ്.  സിനിമ കാണൂ.താങ്കളെയുംകുടുംബത്തെയും ഞാന്‍ സന്തോഷിപ്പിക്കാം എന്നാണ് ഉണ്ണിമുകുന്ദന്റെ വെല്ലുവിളി.

Related posts:

Leave a Reply

Your email address will not be published.