ഇന്ത്യന്‍ നാടന്‍ നായ കാനഡയിലേക്ക്
സ്ഥിര താമസത്തിനെത്തി
1 min read
ഒരു ഇന്ത്യനായ നാടന്‍ നായയെ ദത്തെടുത്ത് കാനഡയിലെ തങ്ങളുടെ വീട്ടില്‍ വളര്ത്താനൊരുങ്ങുന്ന ഒരു ദമ്പതികളാണ് ഇപ്പോള്‍ ആളുകളുടെ ഹൃദയം കവരുന്നത്. ഇന്ത്യയില്‍ നിന്നും രക്ഷിച്ച നായയെ വളരെ സുരക്ഷിതമായി കനേഡിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു. എയര്‍പോര്‍ട്ട് മുതല്‍ കാനഡയിലെ വീട് വരെയുള്ള നായയുടെ യാത്രയുടെ വീഡിയോ ദമ്പതികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചു.
ഒക്ടോബര്‍ അഞ്ചിനാണ് ഹാവിലാ ഹെഗര്‍ എന്ന വിവാഹ ഫോട്ടോഗ്രാഫര്‍ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഇന്ത്യയില്‍ നിന്നുമുള്ള ഒമ്പത് മാസം മാത്രം പ്രായമുള്ള നായക്കുട്ടി തന്റെ കാനഡയിലെ സ്ഥിരം താമസിക്കാന്‍ പോകുന്ന വീട് കാണുമ്പോള്‍’ എന്ന് അവര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ഈ ദമ്പതികള്‍ക്ക് ഇന്ത്യയില്‍ നിന്ന് എത്തിച്ച മറ്റൊരു നായ കൂടിയുണ്ട്. പുതിയ നായക്കുട്ടിയെ എത്തിച്ചത് പോലെ തന്നെയാണ് ഇന്തി എന്ന് പേരുള്ള ആദ്യ നായക്കുട്ടിയെയും ഇവര്‍ എത്തിച്ചത്ത്. ഇന്തി നായ്ക്കുട്ടി കാനഡയില്‍ ദമ്പതിമാര്‍ക്കൊപ്പം ഹാപ്പിയാണെന്നുള്ളത് ഇവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ മനസ്സിലാക്കുന്നതാണ്. ദമ്പതിമാര്‍ അവരുടെ പല യാത്രകളിലും ഇന്തിയെയും കൂടെ കൂട്ടാറുണ്ടെന്ന് മനസ്സിലാകും. അതുപോലെ തന്നെ പുതിയ നായയും ഇവര്‍ക്കൊപ്പം ഹാപ്പിയായിരിക്കും എന്നത് ഉറപ്പാണ്.
വീഡിയോയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നും രക്ഷിച്ച നായക്കുട്ടിയെ കൂട്ടാന്‍ ദമ്പതികള്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നത് കാണാം. നായയും സുരക്ഷിതമായി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നു. അതിനുശേഷം അവര്‍ നായയെ കംഫര്‍ട്ടബിളാക്കാന്‍ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ നായ അവര്‍ക്കൊപ്പം കാനഡയിലെ വീട്ടില്‍ എത്തുകയാണ്.
ഏതായാലും കൂട്ടില്‍ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവന് ദമ്പതികളോട് സൗഹൃദത്തിലാവാന്‍ തയ്യാറാണ് എന്ന തരത്തില്‍ തന്നെയാണ് പെരുമാറുന്നത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തിലധികം പേര് വീഡിയോ കണ്ടു കഴിഞ്ഞു. 75000 ത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. ഒരുപാടാളുകളാണ് കമന്റ് ബോക്സില്‍ ദമ്പതികളെ അഭിനന്ദിച്ച് കൊണ്ട് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
‘നിങ്ങള്‍ മാലാഖമാരാണ്, ആ നായയ്ക്ക് ഒരു പുതിയ ജന്മം നല്കുന്നു’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റൊരാള്‍, ‘ഞാനിപ്പോള്‍ കരഞ്ഞു പോവും’ എന്നും ഇത്തരത്തിലുള്ള നിരവധി കമന്റുകളാല്‍ നിറയുകയാണ് ഈ വിഡിയോ. എന്തായാലും നായക്കുട്ടി ഹാപ്പിയാണ്.