ത്രിപുര ബി.ജെ.പിയ്ക്കു തന്നെ
1 min readത്രിപുരയില്‍ മന :പായസമുണ്ണുന്ന സി.പി.എമ്മും , സി.പി.എം കോണ്‍ സഖ്യത്തിന് രണ്ടാം സ്ഥാനവും കിട്ടില്ല
ത്രിപുരയിലെ പ്രചാരണം തുടങ്ങിയപ്പോള്‍ ലെഫ്റ്റ് ലിബറലുകളെയും മുസ്ലീ മത മൗലിക വാദികളെയും പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളൊക്കെ വലിയൊരു തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചിരുന്നു. എന്തോ ത്രിപുരയില്‍ കാര്യമായതൊക്കെ സംഭവിക്കുമെന്ന്. അതിനവര്‍ എടുത്തു പറഞ്ഞത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍്ന്ന് കിട്ടിയ വോട്ടിന്റെ കണക്കുപറഞ്ഞാണ്. ഇത്തവണ ബി.ജെ.പിയുടെ സ്ഥിതി പരിതാപകരമാവുമെന്ന മന. പായസമുണ്ണാന്‍ അവര്‍ ആധാരമാക്കിയത് ഈ കണക്കാണ്. പിന്നെ ഗോത്രവര്‍ഗ നേതാവ് ബിക്രം മാണിക്യ ദെബര്‍മയുടെ ശക്തമായ സാന്നിദ്ധ്യവും. അദ്ദേഹത്തിന്റെ മോത്ത പാര്‍ട്ടി സി.പി.എം കോണ്‍ഗ്രസ് സഖ്യവുമായി ചേരുമെന്നും അവര്‍ പ്രചരിപ്പിച്ചു. പ്രത്യേക ഗോത്ര സംസ്ഥാനമായ ഗ്രോറ്റര്‍ ടിപ്ര ലാന്‍ഡിന് വേണ്ടി നിലകൊള്ളുന്ന മോത്ത പാര്‍ട്ടി കുറേ സീറ്റുകള്‍ പിടിക്കുമെന്നുറപ്പാണ്. എന്നാല്‍ അവര്‍ സീറ്റ് നേടുമ്പോള്‍ നഷ്ടം അവിശുദ്ധ സഖ്യത്തിനായിരിക്കുമെന്ന് കാര്യം ഈ മാദ്ധ്യമങ്ങള്‍ മറന്നു.ബി.ജെ.പിയെ തോല്പിക്കാന്‍ കഴിയില്ലെങ്കിലും വോട്ടെണ്ണുന്നതുവരെ ഇതാ ബി.ജെ.പി തോല്‍ക്കാന്‍ പോകുന്ന എന്ന തെറ്റിദ്ധാരണ പരത്തല്‍ മാത്രമാണ് ഇവരുടെ ലക്ഷ്യം.
അതേ സമയം കേരളത്തില്‍ കീരിയും പാമ്പും പോലെ കഴിയുന്ന സി.പി.എമ്മും കോണ്‍ഗ്രസും ത്രിപുരയില്‍ സഖ്യത്തിലാവുന്നതിന്റെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടാന്‍ പോലും ചിലര്‍ മന പൂര്‍വം മറക്കുകയാണ്.
2018ലെ വോട്ടിംഗ് ശതമാനമായിരുന്നു ആദ്യം ഈ മാദ്ധ്യമങ്ങളുടെ പ്രചാരണത്തിന്റെ ഊന്നല്‍. 2018ല്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം ഒന്നര ശതമാനം മാത്രമെന്നായിരുന്നു തുടക്കത്തിലുള്ള പ്രചാരണം. എന്നാല്‍ 2018ന് ശേഷം അടുത്ത വര്‍ഷം നടന്ന ലോകസഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് 49 ശതമാനം വോട്ട് കിട്ടിയത് ഇവര്‍ മനപൂര്‍വം മറച്ചുവച്ചു. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 49.03 ശതമാനം വോട്ട് കിട്ടിയപ്പോള്‍ സി.പി.എമ്മിന കിട്ടിയത് 17.31 ശതമാനം മാത്രം. കോണ്‍ഗ്രസിന് 25.34 ശതമാനം വോട്ടും കിട്ടി.
2021 ല്‍ നടന്ന തദ്ദേശ തിരഞ്ഞടുപ്പിലാകട്ടം ബി.ജെ.പി തൂത്തുവാരുകയായിരുന്നു. അതുകൊണ്ടാണ് അഞ്ചുവര്‍ഷം മുമ്പത്തെ വോട്ടിംഗ് ശതമാനക്കണക്കുകളെ ഇവര്‍ ആധാരമാക്കുന്നത്.
ഇതിന് ത്രിപുര മുഖ്യമന്ത്രി മണിക്ക് സാഹ തന്നെ മറുപടി പറയുന്നുണ്ട്. കോണ്‍ഗ്രസും സി.പി.എമ്മും കണക്കുളെ ആശ്രയിക്കുന്നു. ഞങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഈ കണക്കുകള്‍ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. ജനം ഞങ്ങളുടെ കൂടെയാണ്.
സി.പി.എം ദശാബ്ദങ്ങള്‍് വര്‍ഷം ഭരിച്ച് മരുഭൂമിയാക്കിയ ത്രിപുരയില്‍ വികസനമെത്തിച്ചത് ബി.ജെ.പിയാണ്. സി.പി.എം നാമാവശേഷമാക്കിയ ത്രിപുര ഐശ്വര്യപൂര്‍ണമാക്കാന്‍ ഒരഞ്ചുവര്‍ഷം പോരാ. അതുകൊണ്ടാണ് ഇത്തവണയും തങ്ങളെ അധികാരത്തിലെത്തിക്കാന്‍ അവരോടഭ്യര്‍ത്ഥിക്കുന്നതെന്ന് സാഹ പറയുന്നു. സി.പി.എം ഭരണ കാലത്ത് കൊടുക്രൂരതകളാണ് കാണിച്ചത്. കോണ്‍ഗ്രസുകാരും അതിനിരയായിട്ടുണ്ട്. അവരാരും സി.പി.എമ്മിന് വോട്ട് ചെയ്യില്ല. ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍്ഥിയെന്നാണ് എ.ഐ.സി.സി നേതൃത്വം പറയുന്നത്. അത് കോണ്‍ഗ്രസുകാര്‍ അംഗീകരിക്കില്ല. അതേ സമയം രാഹുലും പ്രിയങ്കയുമൊന്നും ത്രിപുരയിലേക്ക് ചെന്നിട്ടുമില്ല.
ബി.ജെ.പിയാകട്ടെ നാട്ടില്‍് ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വോട്ട് ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ , പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരെല്ലാം പ്രചാരണത്തിനിറങ്ങിക്കഴിഞ്ഞു. ബി.ജെ.പി ഭരണത്തിന്റെ നേട്ടം ലഭിക്കാത്ത ഒരു കുടുംബം പോലും ത്രിപുരയിലില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഗോമതി ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. രാധാകിഷോര്‍പൂരിലും അംബസയിലും നടന്ന റാലികളും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അതേ സമയം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന.സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ്. സി.പി.എം വാഗ്ദാനം. കേരളത്തിലെ 2016ലെ തിരഞ്ഞെടുപ്പ് പത്രികയില്‍ ഇത് വാഗദ്ാനം ചെയ്തിട്ടും നടപ്പിലാക്കാത്തവരാണ് സി.പി.എം.
ബി.ജെ.പിയെ തോല്പിക്കാന്‍ ആരുമായും കൂടുമെന്നാണ് സി.പി.എം നേതാവ് യെച്ചൂരി പറയുന്നത്. എന്നാല്‍ ആരെ കൂട്ടിയാലും ബി.ജെ.പിയെ തോല്പിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യച്ചൂരിക്ക് ബോദ്ധ്യപ്പെടും. 16 നാണ് ത്രിപുരിയിലെ തിരഞ്ഞെടുപ്പ് . 27ന് നാഗാലാന്‍ഡിലെയും മേഘാലയയിലെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാര്‍ച്ച് രണ്ടിന് വോട്ടെണ്ണും. ത്രിപുരയില്‍ ബി.ജെ.പി അധികാരം നിലനിറുത്തുമെന്നു മാത്രമല്ല സി.പി.എം കോണ്‍ഗ്രസ് സഖ്യം രണ്ടാം സ്ഥാനത്ത് പോലും വരില്ല. ആ സ്ഥാനം ബിക്രം മാണിക്യ ബര്‍മന്റെ പാര്‍ട്ടി നേടും.