പി.കെ.ഡി നമ്പ്യാര്‍ക്ക് ശ്രദ്ധാഞ്ജലി
1 min read
ഡല്‍ഹിയില്‍ വെള്ളിയാഴ്ച അന്തരിച്ച മലയാളി സംരംഭകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പി.കെ.ഡി നമ്പ്യാരുടെ ഭൗതിക ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് സ്വദേശമായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത കടന്നപ്പള്ളിയില്‍ സംസ്‌കരിക്കും. രാവിലെ 9 മണിമുതല്‍ തുമ്പോട്ടയിലുള്ള ബാലന്‍ നമ്പ്യാര്‍ സ്മൃതി മണ്ഡപത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഡല്‍ഹിയിലെഫഌഗ് കമ്മ്യൂണിക്കേഷന്‍ എം.ഡിയും സി.ഇ.ഒയും നമ്പ്യാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ ചെയര്‍മാനുമായിരുന്നു. ഇംഗ്ലീഷ് ടി.വി ചാനലുകളിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഇംഗ്ലീഷ് , മലയാള പത്രങ്ങളില്‍ നിരവധി കോളങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റ യൂടു കാന്‍ബി എ ബ്രാന്‍ഡ് എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. 1991ല്‍ പയ്യന്നൂര്‍ കോളേജില്‍ ഒന്നാം വര്‍ഷ പ്രഡീഗ്രി വിദ്യാര്‍ഥിയായിരിക്കേ എ.ബി.വി.പി പ്രവര്ത്തകനായിട്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെ മികച്ച മാനേജ്‌മെന്റ് പരിശീലന സ്ഥാപനങ്ങളിലെയൊക്കെ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ സെഷനെടുക്കാറുണ്ട്. ഡല്‍ഹിയിലെ പൊതുരംഗത്ത് സജീവമായിരുന്നു. മലയാളി സംഘടനകളുമായൊക്കെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമൊക്കെ പ്രഭാഷണത്തിനായി എത്താറുണ്ടായിരുന്നു.പഞ്ചാബ് സ്വദേശിനിായ പായല്‍ ആണ് ഭാര്യ. മുംബയിലെ നാഷണല്‍ ലോ സ്‌കൂള്‍ വിദ്യാര്‍ഥി ആയുഷ്, വിദ്യാര്‍ഥിനിയായ യഷ്‌നിത എന്നിവരാണ് മക്കള്‍.