പാലമില്ല, പറമ്പിക്കുളത്ത് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റര്‍ ചുമന്ന്
1 min readപാലക്കാട്: പറമ്പിക്കുളം ഓവന്‍പാടി കോളനി പാലമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട നിലയില്‍. കഴിഞ്ഞ ദിവസം രോ?ഗിയായ സ്ത്രീയെ മുളയില്‍ കെട്ടിവെച്ചാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രോഗിയുമായി ഏഴ് കിലോമീറ്റര്‍ നടന്നാണ് ആശുപത്രിയിലെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. 2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നു പോയത്. പിന്നീട് പാലം നിര്‍മിക്കാന്‍ നിരവധി തവണ അപേക്ഷ നല്കി. എന്നാല്‍ ഇതുവരെ പാലം നിര്‍മിച്ചിട്ടില്ല. 30ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാല്‍ പുറംലോകവുമായുള്ള ഇവരുടെ സമ്പര്‍ക്കം ബുദ്ധിമുട്ടിലാണ്.