‘അജയന്റെ രണ്ടാം മോഷണം’; ട്രിപ്പിള്‍ റോളില്‍ തകര്‍ത്താടാന്‍ ടോവിനോ തോമസ്
1 min read
ഹിറ്റ് ചിത്രങ്ങള്‍ക്കൊടുവില്‍ ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങി. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
‘എന്ന്, നിന്റെ മൊയ്തീന്‍’, ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘കല്‍ക്കി’ എന്നീ ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍ ആണ് ‘അജയന്റെ രണ്ടാം മോഷണം’ ത്തിന്റെ സംവിധായകന്‍. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. യു ജി എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ.
ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ.വിനീത് എം.ബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറി ബോര്‍ഡ്: മനോഹരന്‍ ചിന്നസ്വാമി, സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം, ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജ കൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കാരക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.