മേക്കോവറിന് ശേഷം ആശുപത്രിയില്‍
നടി ഖുശ്ബുവിന് രോഗശാന്തി നേര്‍ന്ന്
ആരാധകര്‍
1 min read
നടി ഖുശ്ബുവിന്റെ മേക്കോവര്‍ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. 20 കിലയോളമായിരുന്നു നടി കുറച്ചത്. പുത്തന്‍ ലുക്കിന് പിന്നിലുള്ള രഹസ്യം തിരക്കി പ്രേക്ഷകര്‍ അന്ന് രംഗത്ത് എത്തുകയും നടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശരീരഭാരം കുറച്ചതിന്റെ പേരില്‍ ഖുശ്ബു വാര്‍ത്തകളില്‍ ഇടംപിടിച്ചതിന് പിന്നാലെ വീണ്ടും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്.
കോക്‌സിക്‌സ് ബോണ്‍ സര്‍ജറിക്ക് വിധേയയായിരിക്കുകയാണ് താരം. ഖുശ്ബു തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരേട് പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കയില്‍ നിന്നുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് സര്‍ജറി കഴിഞ്ഞ വിവരം അറിയിച്ചത്.
‘കോക്‌സിക് സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയില്‍ മടങ്ങിയെത്തും. നിങ്ങളുടെ ആശംസകള്‍ക്ക് മറുപടി അയക്കാത്തതില്‍ ദുഃഖമുണ്ട്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ ചിത്രത്തിനോടൊപ്പം ട്വീറ്റ് ചെയ്തു.
ഖുശ്ബുവിന് രോഗശാന്തി നേര്‍ന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്. പഴയത് പോലെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആരാധകര്‍ കമന്റ് ചെയ്തു.
നട്ടെല്ലിന്റെ അടിഭാഗത്തുള്ള ‘സാക്രം’ എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതല്‍ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയില്‍ ബോണ്‍ അഥവാ കോക്‌സിക്‌സ്. ഈ എല്ലിനുള്ള വേദനയാണ് കോക്‌സിഡൈനിയ അഥവാ ടെയില്‍ ബോണ്‍പെയിന്‍. സ്ത്രീകളിലാണ് ഇതു പൊതുവെ കണ്ടു വരുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ക്കും സ്ഥിരമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്. ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ല്‍ ബോണിന് വേദന അനുഭവപ്പെടാം.