ഇന്ന് പുല്‍വാമ ദിനം; ധീരസൈനികരുടെ വീരമൃത്യുവിന്റെ ഓര്‍മ്മയില്‍ രാജ്യം

1 min read

ന്യൂഡല്‍ഹി : കഴിഞ്ഞ നാലു വര്‍ഷമായി ഓരോ സൈനികന്റെയും മനസ്സില്‍ അഗ്നി ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഫെബ്രുവരി 14. രാജ്യത്തിന്റെ കാവല്‍ക്കാരായ 40 സൈനികരെ രാജ്യത്തിന് നഷ്ടമായ ദിനം. പുല്‍വാമ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികമാണിന്ന്.
സ്‌ഫോടകവസ്തു നിറച്ച കാര്‍ സിപിആര്‍എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരനായ അദീല്‍ അഹമ്മദ് ദാര്‍ ഭീകരാക്രമണം നടത്തിയത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2500ലധികം സൈനികരുമായെത്തിയ സിപിആര്‍എഫിന്റെ 85 വാഹനങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. 2019 ഫെബ്രുവരി 14നായിരുന്നു ആക്രമണം. ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ വച്ചാണ് ആക്രമണം നടന്നത്. ആര്‍ഡിഎക്, അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ആക്രമണം നടത്തിയ കാറിലുണ്ടായിരുന്നു.  
പുല്‍വാമ ഭീകരാക്രണത്തിന്റെ ഓര്‍മ്മദിനമായ ഇന്ന് രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിപ്പിട്ടു.
പുല്‍വാമയിലെ വീരമൃത്യുവിന് പകരംചോദിക്കാന്‍ 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ പ്രവേശിച്ച് ഒരു തീവ്രവാദ ക്യാമ്പ് ആക്രമിച്ചു. 300ഓളം ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. ബലാക്കോട്ട്‌വ്യോമാക്രമണത്തെ തുടര്‍ന്ന് യുദ്ധസമാനമായ സാഹചര്യമാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉണ്ടായിരുന്നത്.  

Related posts:

Leave a Reply

Your email address will not be published.