വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി

1 min read

വയനാട്: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു.

പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുലിയെ മാറ്റിയത്.

കോഴിക്കൂട്ടില്‍ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് പുലിയെ ഇവിടെ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലിയുടെ ആരോഗ്യമടക്കമുള്ളവ പരിശോധിച്ച് തുടര്‍ നടപടികളെടുക്കും.

Related posts:

Leave a Reply

Your email address will not be published.