വയനാട് ചീരാലില്‍ വീണ്ടും കടുവ കന്നുകാലികളെ ആക്രമിച്ചു; പിടിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് നാട്ടുകാര്‍

1 min read

വയനാട്: വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. രണ്ട് ദിവസമായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും കടുവ ചീരാലിലെത്തിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് വളര്‍ത്തുമൃ?ഗങ്ങളെ കൂടി ആക്രമിച്ചു. ഇതോടെ 9 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചിരിക്കുന്നത്. ജനങ്ങള്‍ വളരെ ഭീതിയിലാണ്. മൂന്നു കൂടുകളാണ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളത്. 16 നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയാണ് കണ്ടര്‍മലയില്‍ കടുവയിറങ്ങിയത്. രണ്ട് മണിയോടെയാണ് കടുവ എത്തി മൃഗങ്ങളെ ആക്രമിച്ചത്. കണ്ടര്‍മല വേലായുധന്റെയും കരുവള്ളി ജെയ്‌സിയുടെയും കന്നുകാലികളെ കടുവ ആക്രമിച്ചു. കഴിഞ്ഞ 20 ദിവസങ്ങളിലായി കടുവ ഭീതിയിലാണ് ഈ പ്രദേശവാസികള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൈലാസം കുന്നില്‍ കടുവയെ കണ്ടത്. മേഖലയില്‍ 3 കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികള്‍ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്റ്റര്‍ നിര്‍ദേശം നല്‍കി. കടുവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ മേപ്പാടി റെയ്ഞ്ചില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

സാധാരണ ഗതിയില്‍ രാത്രിയിലാണ് കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ പകല്‍ നാലേമുക്കാലോടെയാണ് കടുവയെ കണ്ടതെന്ന് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അധികൃതര്‍ കടുവയെ പിടിച്ചില്ലെങ്കില്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ അനിശ്ചിത കാലം സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം. പത്ത് വയസ് പ്രായം തോന്നിക്കുന്ന ആണ്‍ കടുവയാണ് ജനവാസ മേഖലയില്‍ തമ്പടിച്ചത്. വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്ന് കടുവയുടെ പല്ലിന് പരിക്കുണ്ടെന്നാണ് സൂചന. കടുവയെ പിടികൂടാന്‍ മൂന്ന് കൂടുകളാണ് മേഖലയില്‍ സ്ഥാപിച്ചത്. 5 ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ നിന്നായി നൂറിലേറെ വനപാലകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.