തുളസി വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
1 min readതുളസി വെള്ളം ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. വെറും വയറ്റില്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കും. തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോള്‍. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്.
ബിപി കുറയ്ക്കാനും, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും തുളസി വെള്ളം മികച്ചകതാണ്. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തുളസിയില്‍ ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചുമയെ അടിച്ചമര്‍ത്താനും അതുവഴി വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നു.
പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു.
രോ?ഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.
ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം.