കല്ലാറില്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

1 min read

തിരുവനന്തപുരം: കല്ലാറില്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാന്‍, ജവാദ് എന്നിവരാണ് മരിച്ചത്. ബീമാപ്പള്ളിയില്‍ നിന്നുള്ളവരാണ് മൂന്ന് പേരും. പ്രദേശവാസികളും റിസോര്‍ട്ട് ജീവനക്കാരനും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കയത്തിലിറങ്ങിയതെന്നാണ് ആരോപണം.

മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തില്‍ ഇറങ്ങിയത്. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലേക്ക് മാറ്റി. 20 വയസുള്ള പെണ്‍കുട്ടിയും അപകടത്തില്‍ പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്തി. ആറ് മാസം മുന്‍പും ഇവിടെ അപകടം നടന്നിരുന്നു. ഇവിടെ മുന്‍പും അപകടം നടന്നിട്ടുണ്ട്. വളരെ ആഴമുള്ള ഇടമാണ് ഇത്.

Related posts:

Leave a Reply

Your email address will not be published.