പലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ തായ് വാനെ മറക്കുന്നു
1 min readസി.പി.എമ്മിന്റെ പലസ്ഥീന്‍ വാദം മുസ്ലിം വോട്ടിനെന്ന് തായ് വാന്‍ തെളിയിക്കുന്നു.
പലസ്തീന് വേണ്ടിയായിരുന്നല്ലോ എപ്പോഴും ഇടതുപക്ഷക്കാരും മുസ്ലിം തീവ്ര സംഘടനകളും വാദിച്ചുകൊണ്ടിരുന്നത്. പലസ്തീന് വേണ്ടി സി.പി.എം നടത്താത്ത ജാഥകളില്ല. അതോടൊപ്പം മുസ്ലിം സംഘടനകളും പലസ്തീനും ഗാസയ്ക്കും വേണ്ടി തെരുവിലിറങ്ങി. മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാനാണ് സി.പി.എം പലസ്തീന്‍ വാദമുയര്‍ത്തുന്നത് എന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍ അവര്‍ അതിന് ഉപയോഗിക്കുന്ന മറ പലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തെ ജൂതരുടെ രാജ്യമായ ഇസ്രയേല്‍ ഇല്ലാതാക്കുന്നു എന്നതാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലസ്തീനെ നാം അംഗീകരിച്ചതാണ്. അതോടൊപ്പം നമുക്ക് ഇസ്രയേലുമായി നല്ല നയതന്ത്ര ബന്ധവുമുണ്ട്. ലോകത്തിലെ ഏറ്റവും മനുഷ്യത്വ ഹീനമായ കടന്നാക്രമണമാണ് ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കയറി പലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസ് നടത്തിയത്. അവര്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. അവരുടെ ശരീരം ഗാസയിലെ റോഡുകളിലുടെ ട്രക്കില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു. മനുഷ്യരെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊന്നു. കുട്ടികളെ ചുട്ടുകൊന്നു. നിരവധി പേരെ ബന്ധികളാക്കി. ലോകമനസ്സാക്ഷിയോടൊപ്പം ഇന്ത്യയും ഈ നരഹത്യയെ അപലപിച്ചു. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകളും ഇസ്ലാമിക വാദികളും അന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടൊപ്പമായിരുന്നില്ല. അവര്‍ അക്രമത്തെ ന്യായീകരിച്ചു.
ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചാല്‍ ചര്‍ച്ചയാവാമെന്ന് ഇസ്രയേല്‍ പറഞ്ഞിട്ടും ഹമാസ് ചര്‍ച്ചയ്ക്ക് തയ്യാറാല്ല. അവര്‍ക്ക് ഇസ്രയേല്‍ വിരോധത്തിന്റെ പേരില്‍ ആഗോള സമൂഹത്തില്‍ നിന്ന് പണം പിരിച്ച് കാശുകാരാവാന്‍ മാത്രമാണ് താല്പര്യം. പല ഹമാസ് നേതാക്കളും യുദ്ധഭൂമിയിലല്ല, മറിച്ച് ഖത്തറിലും മറ്റ് സുരക്ഷിത മേഖലകളിലുമാണ് താമസം.
ഇസ്രയേലിനെതിരെ ശബ്ദിക്കുന്നവര്‍ പലസ്തീന്റെ സ്വതന്ത്ര നിലനില്പിന് വേണ്ടിയാണ് തങ്ങള്‍ നിലപാടെടുക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇതേ സ്വാതന്ത്ര്യ വാദികള്‍ എന്തുകൊണ്ടാണ് ചൈനീസ് ആധിപത്യത്തിനെതിരെ പോരാടുന്ന തായവാന്റെ രക്ഷയ്‌ക്കെത്താത്തത്. തങ്ങളുടെ പാവ സര്‍ക്കാരല്ല തായ് വാനില്‍ അധികാരത്തിലെത്തിയത് എന്നതിനാല്‍ പല തരത്തിലുള്ള വിലക്കുകള്‍് ചൈന തായ് വാനില്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്.
ആണവായുധവുമായി പോകുന്ന ചൈനീസ് കപ്പലുകള്‍ പലപ്പോഴും തായ് വാന്റെ അതിര്‍ത്തിയിലേക്ക് കടക്കും. തായ്‌വാന്റെ വ്യോമ മേഖലയിലേക്ക് ചൈനീസ് പോര്‍വിമാനങ്ങള്‍ അതിക്രമിച്ച് കടക്കും. ചൈനയെ ചെറുക്കാന്‍ ശേഷിയില്ലാത്തതിനാല്‍ തായ്‌വാന് പലപ്പോഴും പ്രതികരിക്കാന്‍ പോലും കഴിയില്ല.
ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് 1949ലാണ്. അപ്പോള്‍ തങ്ങള്‍ ഒരു സ്വതന്ത്ര രാജ്യമാണ് എന്നാണ് തായ്‌വാന്‍ പറയുന്നത്. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അവരുട രാജ്യത്തിന്റെ പേര്. ഐക്യ രാഷ്ട്ര സംഘടന പോലും അവരെ അംഗീകരിച്ചിട്ടില്ല..
ഇപ്പോള്‍ ചൈനീസ് അനുകൂല കൂമിന്താങ് പാര്‍ട്ടി തായ്‌വാനില്‍ പരാജയപ്പെട്ടതോടെ തായ് വാനില്‍ പല തരത്തിലുള്ള ഉപരോധങ്ങളേര്‍പ്പെടുത്തുകയാണ് ചൈനീസ് ഭരണകൂടം ചെയ്യുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് തായ് വാന്‍ പ്രസിഡന്റായ വില്യം ലായിയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനും ചൈന തയ്യാറായി.
പലസ്തീനിന്റെ പേരില്‍ ഒന്നിച്ച കേരളത്തിലെ സുന്നികളും മുജാഹിദുകളുമൊക്കെ തായ്‌വാനു വേണ്ടിയും ജാഥ നടത്തുമോ. അതോ ഹമാസ് വെറും ഞമ്മന്റെ ആളായതുകൊണ്ടുമാത്രമാണോ നിങ്ങള്‍ സേവ് പലസ്തീന്‍ മുദ്രാവാക്യമുയര്‍ത്തിയത്. ഹമാസിന് ജയജയപാടുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തായ് വാന് വേണ്ടിയും പ്രതികരിക്കുമോ ? ചൈനീസ് അധിനിവേശ ശ്രമങ്ങള്‍ക്കും സാമ്രാജ്യത്വ പ്രവണതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുമോ. അതോ നിങ്ങള്‍ കാണിച്ചതെല്ലാം വെറും മുസ്ലിം വോട്ട് നേടാനുള്ള തന്ത്രമായിരുന്നുവോ?. അങ്ങനെയാണെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവും നി്ങ്ങള്‍ കാണിക്കേണ്ടിയിരുന്നു.