തോമസ് ഐസക്കിന്റെ ഇരട്ടത്താപ്പ്

1 min read

ഇംഗ്ലീഷിലെ ‘ദേശാഭിമാനി’ എന്നറിയപ്പെടുന്ന ദി ഹിന്ദു പത്രം ബോധപൂര്‍വം പുതിയ നെറേറ്റീവ് നിര്‍മ്മിക്കുകയാണ്. ഭാരതത്തിന്റെ സൗത്ത് നോര്‍ത്ത് വിഭജനം ആണിവരുടെ ലക്ഷ്യം. ഇന്ത്യയെ രണ്ടായല്ല, പലതായി വിഭജിക്കണമെന്നാണ് ദി ഹിന്ദുവിന്റെ ആരാധ്യപുരുഷന്മാരായ പഴയ കമ്യൂണിസ്റ്റുകള്‍ വാദിച്ചത്. അതവിടെ നില്‍ക്കട്ടെ, വെള്ളിയാഴ്ചത്തെ ദി ഹിന്ദുപത്രത്തില്‍ ഒരു ചര്‍ച്ചയിലെ ചോദ്യത്തിനുത്തരമായി നമ്മുടെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത് 1971ലെ ജനസംഖ്യക്ക് പകരം ഇപ്പോഴത്തെ ജനസംഖ്യപരിഗണിച്ചാല്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ലിമെന്റിലെ പ്രാതിനിധ്യം കുറയുമെന്നാണ്. അതായത് കുടുംബാസൂത്രണം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയവരെ അതിന്റെ പേരില്‍ ശിക്ഷിക്കരുതെന്ന്. 2005ല്‍ കേരളത്തിലും നിയമസഭാ പുനസംഘടന നടന്നു. അതിനു മുമ്പും ശേഷവും നിയമസഭാംഗങ്ങളുടെ എണ്ണം 140 ആയിരുന്നു. എന്നാല്‍ തെക്കന്‍ ജില്ലകളിലെ എം.എല്‍.എ മാരുടെ എണ്ണം കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 12ല്‍ നിന്ന് 14 ആയി. കുടുംബാസൂത്രണം നടപ്പാക്കിയതിന് തെക്കന്‍ ജില്ലകളെ ശിക്ഷിക്കരുതെന്ന് അന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നുവോ. ഇല്ല. മിണ്ടിയില്ല. ഇതാണ് ഇരട്ടത്താപ്പ്.

Related posts:

Leave a Reply

Your email address will not be published.