രഞ്ജി പണിക്കര്‍ക്ക് വിലക്കുമായി തിയേറ്റര്‍ ഉടമകള്‍
1 min read
നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി കുടിശിക തീര്‍ക്കാനുണ്ടെന്നാണ് സംഘടനയുടെ ആരോപണം. ഇതാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ കാരണമായത്. കുടിശിക തീര്‍ക്കുംവരെ തിയേറ്റര്‍ ഉടമകള്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. നടന് പ്രവര്‍ത്തിക്കുന്ന സിനിമകളുമായും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍. കുടിശിക തീര്‍ക്കുവരെ സഹകരിക്കേണ്ടെന്നാണ് ലിലവിലെ സംഘടനയുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ചിലും ഇതേ കാരണത്താല്‍ രഞ്ജി പണിക്കരുടെ ചില സിനിമകള്‍ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് നിലനില്‍ക്കെ രണ്‍ജി പ്രധാനവേഷത്തിലെത്തിയ സെക്ഷന്‍ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്തിരുന്നു.