കമ്യൂണിസ്റ്റുകാരെ, ഇട്ടേച്ചുപോയിക്കൂടെ

1 min read

എവിടെയും വിലാസമില്ല, വോട്ട് ആണെങ്കില്‍ മൈക്രോസ്‌കോപ്പിലുടെ നോക്കണം.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നു. ഇരുകമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും പ്രകടനം ഗംഭീരം. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ 0.000% എന്നൊക്കെ കേള്‍ക്കുമ്പോള്‍ അല്പം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്പോലും തോന്നിയിരിക്കും ഇതിന്റെ യൊക്കെ കാര്യമെന്താണെന്ന്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും വോട്ടിംഗ് ശതമാനം കണ്ടപ്പോഴാണ് അവര്‍ക്ക് തങ്ങള്‍ നേരത്തെ പഠിച്ച ഈ കണക്കുകളിലൊക്കെ കാര്യമുണ്ടെന്ന് തോന്നിയത്.

തെലങ്കാന സമരത്തിന്റെയും സുന്ദരയ്യയുടെയുംബസവപുന്നയ്യയുടെയുമൊക്കെ നാടായ തെലുങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ വോട്ടിംഗ് ശതമാനം 0.34% ആയിരുന്നു. സി.പി.എമ്മിന്റേത് 0.22% ഉം.

മദ്ധ്യപ്രദേശിലാകട്ടെ സി.പി.ഐക്ക,് 0.03 ശതമാനവും സി.പി.എമ്മിന് 0.01 ശതമാനവും. രാജസ്ഥാനിലാകട്ടെ സി.പി.ഐയ്ക്ക് 0.04 ശതമാനവും സി.പി.എമ്മിന് 0.96 ശതമാനവും. ഗിരിവര്‍ഗക്കാരും ആദിവാസികളും ഒക്കെ കാര്യമായുള്ള ഛത്തിസഗഡില്‍ സി.പി.ഐയ്ക്ക് 0.39 ശതമാനവും സി.പി.എമ്മിന് 0.04 ശതമാനവും.

നൂറു കൊല്ലമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയിട്ട്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന് ഖിലാഫത്ത് സമരകാലത്ത് ബോദ്ധ്യപ്പെട്ട ചില മുസ്ലിം വിഭാഗങ്ങള്‍ നാടുവിട്ട് പോയത് റഷ്യയിലെ താഷ്‌കെന്റിലേക്കായിരുന്നു. അവരെ സംഘടിപ്പിച്ചാണ് മാനവേന്ദ്രനാഥ റോയി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നത്.

തികച്ചും വൈദേശിക അടിമത്ത മനോഭാവമായിരുന്നു അവര്‍ക്ക്. അതുകൊണ്ടാണ് റഷ്യയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ അകത്ത് നിന്ന ്ചെറിയ പ്രതിഷേധങ്ങളുണ്ടാകുമ്പോഴെല്ലാം സോവിയറ്റ് യൂണിയനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ ഗൂഡാലോചനയായി അവര്‍ കണ്ടത്. ഹിറ്റലരും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധം അവര്ക്ക് സാമ്രാജ്യത്വ യുദ്ധമായിരുന്നു. എന്താല്‍ ജര്‍മ്മനിയും റഷ്യയും തമ്മിലുള്ള നോ വോര്‍ പാക്ട് ലംഘിച്ച് ഹിറ്റലര്‍ റഷ്യയ ആക്രമിച്ചപ്പോള്‍ അവര്‍ക്കത് ജനകീയ യുദ്ധമായി മാറി. അപ്പോഴേക്കും റഷ്യുയുടെ സഖ്യകക്ഷിയായി ബ്രിട്ടന്‍ മാറിക്കഴിഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോഴാണ് നാം ബ്രിട്ടീഷുകാര്‍ക്കെതിരെ ക്വിറ്റ് ഇന്ത്യാ സമരം നടത്തുന്നത്. ആ സമരത്തെ റഷ്യന്‍ വിധേയത്വത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍.

കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നുഴഞ്ഞു കയറിയാണ് അവര്‍ സ്വാധീനമുണ്ടാക്കിയത്. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞത് ചൈന ചൈനുടെതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും അവകാശപ്പെടുന്ന ഭൂമി എന്നായിരുന്നു. അതായിരുന്നു അവരുടെ രാജ്യ്സ്നേഹത്തിന്റെ ആഴം.

80കളുടെ അവസാനവും 90 കളുടെ ആദ്യവും ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങളും പപ്പടം പോലെ പൊടിഞ്ഞുപോയി. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ ജര്‍മ്മനിയുലും ഹംഗറിയിലും ബള്‍ഗേറയിയിലും ചെക്കോസ്ലോവാക്യയിലുമൊക്കെ ജനങ്ങള്‍ കമ്യൂണിസറ്റുകാരെ ഓടിച്ചു. അവര്‍ കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്രം പപ്രഖ്യാപിച്ചു.

പിന്നെ കമ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെട്ടിരുന്നവര്‍ അവശേഷിച്ചിരുന്നത് ഇന്ത്യയില്‍ മാത്രമായിരുന്നു. കമ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന്റെ ദുരന്തം അനുഭവിച്ചവര്‍ക്കെല്ലാം തങ്ങള്‍ കമ്യൂണിസ്ററായിരുന്നെന്ന് പറയാന്‍ നാണക്കേടായിരുന്നു.

ബംഗാളിലും ത്രിപുരയിലും ജനം കമ്യൂണിസ്റ്റുകളെ ഓടിച്ചു. ഇനി അവര്‍ ബാക്കി നില്‍ക്കുന്നത് കേരളത്തില്‍ മാത്രം. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി നാം തിരഞ്ഞെടുപ്പുകളില്‍ കണ്ടതല്ലെ. 0.0001 ശതമാനമൊക്കെയാണ് അവര്‍ക്ക് കിട്ടുന്ന വോട്ട്. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം ഒരാള്‍ക്ക് പോയി. മറ്റെയാള്‍ക്ക് ഉടന്‍ പോകും.

അഴിമതി നടത്തിയും എതിരാളികളെ കൊന്നുമലര്‍ത്തിയും മുസ്ലിം തീവ്രവാദികള്‍ക്ക് കുട പിടിച്ചും പഞ്ചായത്ത്, സഹകരണ ബാങ്ക്, സംസ്ഥാന ഭരണം ഉപയോഗിച്ചും അവര്‍ നിലനില്‍ക്കുന്നു. അവരവകാശപ്പെടുന്ന എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും മറന്നുകൊണ്ട്. കള്ളക്കടത്ത് നടത്തിയും അഴിമതി നടത്തിയും പൊതുമുതല്‍ ധൂര്‍ത്തടിച്ചും അവര്‍ ജീവിക്കുന്നു.

വടക്കേ ഇന്ത്യയില്‍ നേരത്തെ ജയിച്ചിരുന്ന നാമമാത്ര സീറ്റുകളില്‍ പോലും തോല്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ഔദാര്യമുണ്ടായിട്ടുപോലും ജയിക്കുന്നില്ല. രാജസ്ഥാനില്‍ കഴിഞ്ഞ തവണ ജയിച്ച സീറ്റില്‍ കോണ്‍ഗ്രസ് കയ്യയച്ച് സഹായിച്ചിട്ടുപോലും ജയിക്കാന്‍ കഴിയുന്നില്ല.

തെലങ്കാനയില്‍ കോണ്‍ഗ്ഗസുകാന്റൈ സേവ കൊണ്ട് മാത്രം സി.പി.ഐ ഒരു സീറ്റില്‍ ജയിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റു സഖാക്കളോട് ഒന്നേപറയാനുളളൂ. ഇനിയെങ്കിലും ഇതൊക്കെ ഇട്ടേച്ച് പോകുന്നതാണ് നല്ലത്.

Related posts:

Leave a Reply

Your email address will not be published.