ടി.പി.കേസ് പ്രതികൾ കീഴടങ്ങാനെത്തിയത് CPM നേതാക്കൾക്കൊപ്പം
1 min read
ആർ.എം.പി.നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ.കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. സി.പിഎം പ്രവർത്തകർക്കൊപ്പം എത്തിയ പ്രതികൾ, മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. രോഗബാധിതനായ ജ്യോതി ബാബു ആംബുലൻസിലാണ് എത്തിയത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. എല്ലാ പ്രതികളും ഈ മാസം 26ന് ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നീക്കം… ഒഞ്ചിയം എാരിയ കമ്മിറ്റി അംഗമായിരുന്നു കെ.കെ.കൃഷ്ണൻ. കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റീ അംഗമാണ് ജ്യോതി ബാബു. ശിക്ഷാവിധിക്കെതിരെ 12 പ്രതികൾ നൽകിയ അപ്പീലും പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ കെ.കെ.രമ എം.എൽ.എ നൽകിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്. 2012 മെയ് നാലിനാണ് ആർ.എം.പി സ്ഥാപനനേതാവ് ടി.പി.ചന്ദ്രശേഖരനെ അക്രമിസംഗം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയതിലുള്ള പകയായിരുന്നു കാരണം.