രാഹുല്‍ഗാന്ധിയെ ടീം കൈവിട്ടു.

1 min read

ഇനി ആരാണ് രാഹുല്‍ഗാന്ധിയുടെ ടീമിലുള്ളത്. യുവ എം.പിമാരുള്‍പ്പെടുന്ന രാഹുല്‍ബ്രിഗേഡില്‍ ഒന്നൊഴികെ അവസാനത്തെ ആളും രാഹുല്‍ ബ്രിഗേഡ് വിട്ടു. ഏറ്റവും ഒടുവില്‍ വിട്ടത് 47 കാരനായ് മിലിന്ദ് ദിയോറ. മുബയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് മുരളിദിയോറയുടെ മകന്‍. മിലിന്ദ് പോയത് മഹാരാഷ്ട മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേയ്്ക്കാണ്. ഇനി അദ്ദേഹവും കാവിഷാള്‍ അണിയും. 2004ല്‍ 27 ാം വയസ്സിലാണ് സൗത്ത് മുംബയില്‍ നിന്ന് മിലിന്ദ് എം.പിയാകുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.പി.എന്‍ സിംഗ്, ജിതിന്‍ പ്രസാദ്, സച്ചിന്‍പൈലറ്റ് എന്നിവരാണ് മിലിന്ദിനെ കൂടാതെ രാഹുല്‍ ബ്രിഗേഡിലുണ്ടായിരുന്നത്. ഇതില്‍ സച്ചിന്‍പൈലറ്റ് മാത്രമാണ് അവിടെ അവശേഷിക്കുന്നത്. ഇടക്കാലത്ത് രാജസ്ഥാനിലെ നല്ലൊരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എ മാരുമായി പാര്‍ട്ടിവിടാനൊരുങ്ങിയ സച്ചിന്‍ പിന്നീട് കോംപ്രമൈസ് ആവുകയായിരുന്നു. എന്നാലും പൊട്ടലും ചീറ്റലും തുടരുന്നുണ്ട്. മോദിക്കെതിരെ പറയുക എന്നുള്ള ഏക നെഗറ്റീവ് പൊളിറ്റിക്‌സ് മാത്രമാണ് കോണ്‍ഗ്രസിനുളളതെന്ന് മിലിന്ദ് കുറ്റപ്പെടുത്തി. ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയ അതേ ദിവസം തന്നെ രാഹുല്‍ ബ്രിഗേഡ് അംഗത്തെ തങ്ങളുടെ ക്യാമ്പിലെത്തിച്ച ്‌നല്ല പണിയാണ് ബി.ജെ.പി കോണ്‍ഗ്രസിന് കൊടുത്തത്.

Related posts:

Leave a Reply

Your email address will not be published.